ad
Deshabhimani

മഴ, ദുരിതം

അരൂർ ഏഴാം വാർഡ് വലിയകുളത്തിങ്കല്‍ വാസുദേവന്‍ പിള്ളയുടെ 
വീടിന് മേല്‍ മരം വീണപ്പോൾ

അരൂർ ഏഴാം വാർഡ് വലിയകുളത്തിങ്കല്‍ വാസുദേവന്‍ പിള്ളയുടെ 
വീടിന് മേല്‍ മരം വീണപ്പോൾ

വെബ് ഡെസ്ക്

Published on May 26, 2026, 12:28 AM | 1 min read

ആലപ്പുഴ

കനത്തമഴയോടെപ്പം ജില്ലയിൽ ദുരിതങ്ങളും കൂടുന്നു. ജില്ലയിൽ വിവിധയിടങ്ങളിൽ വെള്ളം കയറി. നഗരത്തിൽ ദേശീയപാത നിർമാണം നടക്കുന്നയിടങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറി. ആലപ്പുഴ ബൈപാസിൽ ആറാട്ടുവഴി, കളപ്പുര ഭാഗത്ത്​ നടപ്പാതയുടെയും ഓടയുടെയും നിർമാണം നടക്കുന്ന ഭാഗങ്ങളിലാണ്‌​ ഒറ്റമഴയിൽ നൂറുകണക്കിന്​ വീടുകളിൽ വെള്ളംകയറിയത്​. ആറാട്ടുവഴി, കളപ്പുര, കാരിഞ്ഞംചിറ പ്രദേശത്തെ വീട്ടുകാരാണ്​ ദുരിതത്തിലായത്‌​. വീടിനകത്തേക്ക്​ അപ്രതീക്ഷിതമായി വെള്ളം ഇരച്ചുകയറിയതിനാൽ പുറത്തേക്ക്​ ഇറങ്ങാൻ കഴിയാത്ത സാഹചര്യവുമുണ്ട്​. സഞ്ചാരപാതയിലും വെള്ളം നിറഞ്ഞു. പ്രാഥമികാവശ്യങ്ങൾപോലും നിർവഹിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്​. കോടതിപ്പാലം നവീകരണത്തിന്റെ ഭാഗമായി വാടക്കനാലിന്റെ കരകളിൽ മഴക്കാലമായതോടെ ചെളി നിറഞ്ഞ സ്ഥലങ്ങളിൽ മണ്ണിട്ട്‌ നിരത്തി യാത്രാസ‍ൗകര്യമൊരുക്കി. ഇ‍ൗ വഴിയിലെ യാത്രക്കാർ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ ദേശാഭിമാനി കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത നൽകിയിരുന്നു. തുടർന്നാണ്‌ നടപടി. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ആലപ്പുഴയുടെ തീരത്തും ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. ബുധൻ പുലർച്ചെ 5.30 മുതൽ 28ന്​ രാത്രി 11.30 വരെ 0.7 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അധികൃതർ അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കണമെന്നും ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കരുതെന്നും നിർ​ദേശമുണ്ട്​.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home