ad
Deshabhimani

മഴ ഭീതിയുയരുന്നു

Rain
വെബ് ഡെസ്ക്

Published on Aug 02, 2026, 02:32 AM | 1 min read

ആലപ്പുഴ

കാലവർഷം കനത്തതോടെ ജില്ലയിൽ വ്യാപക നാശനഷ്‌ടം. മഴയും കാറ്റും കനത്തതിനൊപ്പം കടലാക്രമണവും രൂക്ഷമായതോടെ ദുരിതം രൂക്ഷമായി. കാലാവസ്ഥ പ്രതികൂലമായതിനാൽ ജലാശയങ്ങളിൽ ഹ‍ൗസ്‌ബോട്ട്‌, വള്ള യാത്രകൾ നിരോധിച്ചു. മരംവീണ്‌ വൈദ്യുതി തൂണുകൾ തകർന്നതോടെ പലപ്രദേശങ്ങളും ഇരുട്ടിലായി. കിഴക്കൻവെള്ളം കുട്ടനാട്ടിൽ എത്തിയതോടെ നിരവധി പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. ജില്ലയിൽ രണ്ട്‌ ക്യാമ്പുകളും തുറന്നു. ചെങ്ങന്നൂർ താലൂക്കിൽ തിരുവൻവണ്ടൂർ വില്ലേജിൽ ഗവ. ഹൈസ്കൂളിലെ ക്യാമ്പിൽ ഒരു കുടുംബത്തിലെ രണ്ടുപേരും മുളക്കുഴ വില്ലേജിലെ പുത്തൻകാവ് എംഡി എൽപിഎസിലെ ക്യാമ്പിൽ മൂന്ന്‌ കുടുംബത്തിലെ അഞ്ച്‌ പേരുമാണുള്ളത്. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് പുതുവൽ അനന്തന്റെ വീടും കടൽക്ഷോഭത്തിൽ തകർന്നു. സമീപവാസി കോമന പുതുവൽ ഷണ്മുഖന്റെ വീട് തകർച്ചാ ഭീഷണിയിലായി. പുന്നപ്ര ചള്ളി തീരത്ത് ശക്തമായ തിരമാലകൾ കരയിലേക്ക് ഇരച്ചുകയറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home