ad
Deshabhimani

ആർ ഹേലി കാർഷിക സ്മൃതി പുരസ്‌കാരം സുരേഷ് കുമാർ കളർകോടിന്

ആർ ഹേലി കാർഷിക സ്മൃതി പുരസ്‌കാരം

ആർ ഹേലി കാർഷിക സ്മൃതി പുരസ്‌കാരം

വെബ് ഡെസ്ക്

Published on Sep 21, 2026, 12:48 AM | 1 min read

അമ്പലപ്പുഴ ​

കൃഷിയോടുള്ള കൗതുകത്തെ പഠനമാക്കിയ വി സുരേഷ് കുമാറിന് ജില്ലാ അഗ്രിഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ ആർ ഹേലി സ്മാരക കർഷകശ്രേഷ്ഠ പുരസ്കാരം. കളർകോട് പക്കി ജങ്ഷന് സമീപം കണ്ണപ്പളളി വീടിന് ചുറ്റുമുള്ള 60 സെന്റിൽ പച്ചക്കറികൾക്ക് പുറമെ, ഡ്രാഗൺ ഫ്രൂട്ട്, പുതിയ ഇനം പൈനാപ്പിൾ, സന്തോവ പൈനാപ്പിൾ, റമ്പുട്ടാൻ, മാട്ടോവ, അച്ചാച്ചരു, നാരകം, ചെറുനാരകം, പ്ലാവുകൾ എന്നിവയെല്ലാമുണ്ട്. വണ്ടാനം മേരി ക്യൂൻസ്പള്ളി അങ്കണത്തിൽ സുഹൃത്തുക്കളായ പി കെ സുജിത്ത്, റോജിസ് സേവ്യർ എന്നിവരുമായി ചേർന്ന് 3.5 ഏക്കർ സ്ഥലത്തും കൃഷിയുണ്ട്. ​ ആലപ്പുഴ എസ് ഡി കോളേജിൽ 2017-ൽ ബോട്ടണി ലാബ് അസിസ്റ്റന്റായി വിരമിച്ചെങ്കിലും പഠനം തുടർന്നു. മഹാത്മാഗാന്ധി സർവകലാശാലയിൽനിന്ന് ഓർഗാനിക് ഫാമിങ്ങും കേരള കാർഷിക സർവകലാശാലയിൽനിന്ന് ഓപ്പൺ പ്രിസിഷൻ ഫാമിങ്ങും തവനൂർ എൻജിനീയറിങ് കോളേജിൽനിന്ന് ഹൈടെക് ഫാമിങ്ങും പഠിച്ചു. ​ ആകാശവാണിയുടെ വയലും വീടും ദൂരദർശനിൽ കൃഷിദർശന്റെ സഹസംവിധാനവും മാസിക പക്തികളും അവതരിപ്പിക്കുന്നു. എസ് ഡി കോളേജിന്റെ ഭൂമിത്രസേന പുരസ്കാരം, സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ അക്ഷയശ്രീ, ആത്മ ബ്ലോക്ക്തലം, ആലപ്പുഴ കൃഷിഭവന്റെ കർഷകശ്രീ എന്നീ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. 15,551 രൂപ ക്യാഷ് അവാർഡും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന ആർ ഹേലി പുരസ്കാരം 28ന് പകൽ രണ്ടിന് മന്ത്രി ടി സിദ്ധിക്ക്‌ സമ്മാനിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home