പുന്നപ്ര – വയലാർ: വോട്ടവകാശ സമരങ്ങളുടെ ഊർജം – എം വി ഗോവിന്ദൻ

വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിക്കാനുള്ള ദീപശിഖ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അത്‌ലീറ്റ് പ്രതാപന് കൈമാറുന്നു
ആലപ്പുഴ
രാജ്യത്ത് വോട്ടവകാശത്തിനായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ആവേശവും ഊർജവുമാണ് പുന്നപ്ര–വയലാർ സമരമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. വലിയചുടുകാട്ടിൽനിന്നുള്ള ദീപശിഖാ പ്രയാണം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പുന്നപ്ര–വയലാർ സമരത്തിന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്ന വോട്ടവകാശം ഇന്നും സാധാരണ ജനങ്ങൾക്ക് അകലെയാണ്. അന്ന് അധികാര വർഗത്തിന്റെ ഭാഗമായി ജന്മികളും ഇന്ന് ഭരണഘടനാ സ്ഥാപനങ്ങളെ ഉപയോഗിച്ച് ബിജെപിയുമാണ് പൗരവകാശം ഇല്ലാതാക്കുന്നത്. അതിനെതിരായ പോരാട്ടം ശക്തിപ്പെടുത്തണം. ഗ്യാനേഷ്‌കുമാറിനെ മുൻനിർത്തി 13 കോടി ഇന്ത്യക്കാരുടെ വോട്ടവകാശമാണ് മോദിയും അമിത് ഷായും ഇല്ലാതാക്കിയത്. ജനാധിപത്യത്തെ ആട്ടിമറിച്ച് നേടിയ വിജയം കോർപറേറ്റുകൾക്കുവേണ്ടിയാണ്. അതുകൊണ്ട് അതിനെതിരായുള്ള പോരാട്ടത്തെയും കോർപറേറ്റുകൾ ഇല്ലാതാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.









0 comments