Deshabhimani

പുന്നപ്ര– വയലാർ സമരം

വാർഷിക വാരാചരണ കമ്മിറ്റിയായി

പുന്നപ്ര-–വയലാർ വാർഷിക വാരാചരണ കമ്മിറ്റി രൂപീകരണയോഗം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ 
ഉദ്ഘാടനംചെയ്യുന്നു

പുന്നപ്ര-–വയലാർ വാർഷിക വാരാചരണ കമ്മിറ്റി രൂപീകരണയോഗം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ 
ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 03, 2025, 01:50 AM | 2 min read

അമ്പലപ്പുഴ

79-ാം മത് പുന്നപ്ര വയലാർ വാർഷിക വാരാചരണം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. പുന്നപ്ര വാരാചരണ കമ്മിറ്റി രൂപീകരണയോഗം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനം ചെയ്‌തു. മാരാരിക്കുളത്ത്‌ ഒന്പതിനും വയലാറിൽ പത്തിനും കമ്മിറ്റി രൂപീകരണ യോഗം നടക്കും. പുന്നപ്ര പി കെ സി സ്മാരക ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ഇ കെ ജയൻ അധ്യക്ഷനായി. എച്ച് സലാം എം എൽ എ, സി പി ഐ നാഷണൽ കൗൺസിൽ അംഗം ടി ജെ ആഞ്ചലോസ്, എ ഓമനകുട്ടൻ, വി സി മധു, ആർ രാഹുൽ, സി വാമദേവൻ എന്നിവർ സംസാരിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി സി ഷാംജി സ്വാഗതം പറഞ്ഞു. 501 പേർ ഉൾപ്പെട്ട ജനറൽ കമ്മറ്റിയും,101 പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ​ഭാരവാഹികൾ: സജി ചെറിയാൻ (മുഖ്യ രക്ഷാധികാരി), സി എസ് സുജാത, പി പ്രസാദ്, ആർ നാസർ, സി ബി ചന്ദ്രബാബു, ടി ജെ ആഞ്ചലോസ്, എച്ച് സലാം എം എൽ എ, എ ഓമനക്കുട്ടൻ, ജി സുധാകരൻ, പി വി സത്യനേശൻ, വി മോഹൻദാസ്, ആർ രാഹുൽ,അഡ്വ. സോളമൻ (രക്ഷാധികാരികൾ). ഇ കെ ജയൻ (പ്രസിഡന്റ്‌), സി ഷാംജി (സെക്രട്ടറി), ഷീബാ രാകേഷ്, സി രാധാകൃഷ്ണൻ, പി ജി സൈറസ്, സജിത സതീശൻ, എസ് ഹാരിസ്, എ എസ് സുദർശനൻ, ശോഭാ ബാലൻ, വി സി മധു, വി ആർ അശോകൻ (വൈസ് പ്രസിഡന്റുമാർ). ആർ റജിമോൻ, ഡി അശോക്‌കുമാർ, ആർ അശോക്‌കുമാർ, പി യു ശാന്താറാം, എം ഷീജ, കെ എഫ് ലാൽജി (ജോയിന്റ്‌ സെക്രട്ടറിമാർ). സബ്‌ കമ്മിറ്റികൾ : പ്രോഗ്രാം ബാബു (ചെയർമാൻ), കെ മോഹൻകുമാർ (കൺവീനർ) ദീപശിഖ റിലേ കമ്മിറ്റി: കെ യു ജയേഷ് (ചെയർമാൻ) വി കെ ബൈജു (കൺവീനർ) ഭക്ഷണം, സ്റ്റേജ് ആൻഡ്‌ ഡക്കറേഷൻ: കെ എഫ് ലാൽജി (ചെയർമാൻ), എ പി ഗുരുലാൽ (കൺവീനർ). പബ്ലിസിറ്റി: ഗോപകുമാർ കരുമാടി (ചെയർമാൻ), അജ്മൽ ഹസൻ (കൺവീനർ). കലാ-സാഹിത്യ മത്സരം: ഡി പ്രേംചന്ദ് (ചെയർമാൻ), എച്ച് സുബൈർ (കൺവീനർ), പ്രാദേശിക കലാപരിപാടി: അൻസർ ഷെരീഫ് (ചെയർമാൻ), ബി ശ്രീകുമാർ (കൺവീനർ),പതാകജാഥ : പി സുരേന്ദ്രൻ (ചെയർമാൻ), കെ അശോകൻ (കൺവീനർ), കൊടിമരം: വി ആർ അശോകൻ (ചെയർമാൻ), ആർ അശോക്‌കുമാർ (കൺവീനർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home