Deshabhimani

കലാ സാഹിത്യ മത്സരങ്ങൾ ഇന്ന് ആരംഭിക്കും

പുന്നപ്ര – വയലാർ വാരാചരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 19, 2026, 01:09 AM | 1 min read

അമ്പലപ്പുഴ

പുന്നപ്ര– വയലാർ 80–-ാംവാർഷിക വാരാചരണ ഭാഗമായി വിദ്യാർഥികൾക്കും മുതിർന്നവർക്കുമായുള്ള വിവിധ മത്സരങ്ങൾ തിങ്കളാഴ്‌ച തുടങ്ങും. കപ്പക്കട പി കെ സി സ്‌മാരക ഹാളിൽ രാവിലെ 9.30ന് സിനിമാതാരം ഋതുദേവ് അയ്യപ്പൻ ഉദ്ഘടനംചെയ്യും. ഡി പ്രേംചന്ദ് അധ്യക്ഷനാകും. ​രാവിലെ 10ന് എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങൾക്ക് പെൻസിൽ ഡ്രോയിങ്, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങൾക്ക് ഉപന്യാസരചനാ മത്സരം, 11.30ന് സ്‌കൂൾ വിദ്യാർഥികൾക്ക് പെയിന്റിങ് വാട്ടർ കളർ, യുപി, എച്ച്എസ്, എച്ച്എസ്എസ് വിദ്യാർഥികൾക്കായി കഥാരചന, പകൽ 1.30ന് കവിതാരചന. ​ചൊവ്വ രാവിലെ 9.30ന് സ്‌കൂൾ വിദ്യാർഥികൾക്കായി കവിതാപാരായണം, എൽപി ഒഴികെയുള്ള വിദ്യാർഥികൾക്കായി പകൽ 1.30ന് പുന്നപ്ര–വയലാർ -ജ്വലിക്കുന്ന സ്‌മരണകൾ എന്ന വിഷയത്തിൽ പ്രസംഗമത്സരം. ​ബുധൻ രാവിലെ 9.30ന് പുന്നപ്ര സമരഭൂമിയിൽ സ്‌കൂൾ വിദ്യാർഥികൾക്കായി ലളിതഗാനം, യുപി, എച്ച്എസ് വിഭാഗങ്ങൾക്കായി വിപ്ലവഗാനം, മാപ്പിളപ്പാട്ട്, നാടൻപാട്ട് എന്നിവയും വൈകിട്ട് നാലിന് യുപി, എച്ച്എസ്, മുതിർന്നവർ എന്നിവർക്കായി പൊതുവിജ്ഞാനവും പുന്നപ്ര – വയലാർ സമരചരിത്രവും എന്ന വിഷയത്തിൽ ക്വിസ്‌മത്സരവും നടത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home