പുന്നപ്ര വയലാർ അനുസ്‌മരണം

കടക്കരപ്പള്ളി മേഖലാ വാരാചരണ കമ്മിറ്റി സംഘടിപ്പിച്ച പുന്നപ്ര വയലാർ അനുസ്‌മരണം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എച്ച് ബാബുജാൻ ഉദ്ഘാടനംചെയ്യുന്നു
തുറവൂർ
കടക്കരപ്പള്ളി മേഖലാ വാരാചരണ കമ്മറ്റി പുന്നപ്ര വയലാർ അനുസ്‌മരണം സംഘടിപ്പിച്ചു. അനശ്വര രക്തസാക്ഷി അനഘാശയന്റെ വീട്ടിൽനിന്ന് കൊടിയും അനശ്വര രക്തസാക്ഷി കൃഷ്‌ണന്റെ വസതിയിൽനിന്ന് കൊടിക്കയറുമായി ഇരു ജാഥകളും കടക്കരപ്പള്ളിയിൽ സന്ധിച്ച് രക്തപതാക ഉയർത്തി. സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എച്ച് ബാബുജാൻ ഉദ്ഘാടനംചെയ്‌തു. കെ കെ പ്രഭു അധ്യക്ഷനായി. ഇരു കമ്യൂണിസ്‌റ്റ് പാർടി നേതാക്കളായ എം കെ ഉത്തമൻ, ആർ പൊന്നപ്പൻ, പി ഐ ഹാരിസ്, കെ എസ് സുധീഷ്, സന്ധ്യ ബെന്നി, പി ഡി ഗഗാറിൻ, കെ ഡി ജയപ്പൻ, ടി വി ദേവദാസ്, എസ് ഷിജി എന്നിവർ സംസാരിച്ചു.









0 comments