ad
Deshabhimani

വാർത്തകളിൽ മാധ്യമങ്ങളുടെ ഇടതുവിരുദ്ധ രാഷ്‌ട്രീയം

punnapra vayalar

പുന്നപ്ര– വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായി പുന്നപ്ര സമരഭൂമിയിൽ "മാധ്യമങ്ങളുടെ കോർപറേറ്റ് വൽക്കരണം’ വിഷയത്തിൽ സംഘടിപ്പിച്ച പ്രഭാഷണം 
സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറിയറ്റ് അംഗം അഡ്വ. കെ എസ് അരുൺ കുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 22, 2025, 12:39 AM | 1 min read

അമ്പലപ്പുഴ

വാരാചരണത്തിന്റെ ഭാഗമായി പുന്നപ്ര സമരഭൂമിയിൽ സംഘടിപ്പിച്ച പ്രഭാഷണം മാധ്യമങ്ങളുടെ കോർപറേറ്റ്‌വൽക്കരണം എന്ന വിഷയം അവതരിപ്പിച്ച്‌ സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. കെ എസ്‌ അരുൺകുമാർ ഉദ്‌ഘാടനംചെയ്‌തു. മാധ്യമങ്ങളുടെ രാഷ്‌ട്രീയം ഇടതുപക്ഷവിരുദ്ധവും കോർപറേറ്റ്‌ താൽപ്പര്യങ്ങളുടേതുമാണെന്ന്‌ അരുൺകുമാർ പറഞ്ഞു. വ്യാജതലക്കെട്ടുകളിലൂടെ അടക്കം ഇടതുപക്ഷവിരുദ്ധത പാകപ്പെടുത്തിയെടുക്കുന്നു. എന്നാൽ കേന്ദ്ര ബിജെപി സർക്കാരിന്റെ വർഗീയ അജൻഡകൾക്കും കോർപറേറ്റ്‌ അനുകൂല നിലപാടുകളോടും മ‍ൗനം പാലിക്കുന്നു. എതിർത്തുനിൽക്കാൻ ശ്രമിക്കുന്ന മാധ്യമങ്ങളെ വിലയ്‌ക്കുവാങ്ങി നിശബ്‌ദമാക്കുകയാണ്‌ കേന്ദ്രം – അദ്ദേഹം പറഞ്ഞു. ബിജെപിക്ക്‌ ഭരണഘടനയിലെ സോഷ്യലിസം, മതേതരത്വം തുടങ്ങിയ വാക്കുകളെ ഭയമാണെന്ന്‌ പ്രഭാഷണത്തിൽ അധ്യക്ഷനായി ‘ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയും ഫാസിസ്‌റ്റ്‌ ഭരണകൂടവും’ എന്ന വിഷയത്തിൽ സംസാരിച്ച സിപിഐ ദേശീയ കൗൺസിൽ അംഗം ടി ടി ജിസ്‌മോൻ പറഞ്ഞു. എച്ച് സലാം എംഎൽഎ, ഇ കെ ജയൻ, സി ഷാംജി, എ ഓമനക്കുട്ടൻ, ആർ രജിമോൻ, വി സി മധു എന്നിവർ സംസാരിച്ചു. എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ റെഡ്‌ സ്‌റ്റാർ ആലപ്പുഴ വിശുദ്ധകള്ളൻ നാടകവും, റിഥം മ്യൂസിക് പുന്നപ്ര ഓൾഡ് ഈസ് ഗോൾഡും അവതരിപ്പിച്ചു.


ഹിന്ദുത്വവാദികളുടേത്‌ അരികുവൽക്കരിക്കപ്പെട്ടവർ അറിവുനേടരുതെന്ന ചിന്ത: ഡോ. ടി എസ് ശ്യാംകുമാർ

അമ്പലപ്പുഴ
അരികുവൽക്കരിക്കപ്പെട്ടവർ ഒരിക്കലും അറിവ്‌ നേടരുതെന്ന ചിന്തയാണ് ഹിന്ദുത്വവാദികൾക്കുള്ളതെന്ന്‌ പ്രഭാഷകൻ ഡോ. ടി എസ് ശ്യാംകുമാർ പറഞ്ഞു. ‘ന്യൂനപക്ഷങ്ങളും വലതുപക്ഷഭരണവും’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പള്ളുരുത്തിയിൽ ശിരോവസ്‌ത്ര വിവാദമുയർത്തി ഹിന്ദുത്വവാദികൾ മുതലെടുപ്പിന്‌ ശ്രമിച്ചപ്പോൾ സാംസ്‌കാരിക കേരളവും ഇടതുപക്ഷ സർക്കാരും വിദ്യാഭ്യാസമന്ത്രിയും പ്രശംസനീയമായ നിലയിൽ കൈയടക്കത്തോടെ വിഷയം കൈകാര്യംചെയ്‌തു. ഹിന്ദുവിനെയും ക്രിസ്‌ത്യാനിയെയും മുസ്ലിങ്ങളെയും എതിരാളികളാക്കുന്ന നീക്കങ്ങളെ പ്രതിരോധിക്കേണ്ടത് ആവശ്യമാണ്. അതിനായി ഹിന്ദുത്വശക്തികളെ കേരളത്തിന്റെ മണ്ണിൽ കാലുകുത്തിക്കാതിരിക്കാനുള്ള രാഷ്‌ട്രീയപ്രവർത്തനമാണ് നടത്തേണ്ടത്‌ – അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home