ad
Deshabhimani

വയലാറിലും മേനാശേരിയിലും ചെങ്കൊടി ഉയർന്നു

വീറോടെ 
വീരസ്‌മരണകൾ...

മേനാശേരി ദിനാചരണത്തിന് തുടക്കംകുറിച്ച് രക്തസാക്ഷി മണ്ഡപത്തിൽ മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് 
എൻ ജി രാജൻ പതാക ഉയർത്തുന്നു

മേനാശേരി ദിനാചരണത്തിന് തുടക്കംകുറിച്ച് രക്തസാക്ഷി മണ്ഡപത്തിൽ മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് 
എൻ ജി രാജൻ പതാക ഉയർത്തുന്നു

avatar
സ്വന്തം ലേഖകർ

Published on Oct 22, 2025, 12:46 AM | 1 min read

വയലാർ/മേനാശേരി

ധീരരക്‌തസാക്ഷികൾ ചുവപ്പിച്ച വയലാറിന്റെയും മേനാശേരിയുടെയും വിപ്ലവമണ്ണിൽ ചെങ്കൊടി ഉയർന്നു. വീരസ്‌മരണ ജ്വലിച്ച മുദ്രാവാക്യങ്ങളാൽ പോരാട്ടഭൂമികൾ തുടിച്ചു. വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ പതാക ഉയർത്തി. സമ്മേളനത്തിൽ കേന്ദ്ര വാരാചരണ കമ്മിറ്റി പ്രസിഡന്റ് എം സി സിദ്ധാർഥൻ അധ്യക്ഷനായി. സെക്രട്ടറി എൻ പി ഷിബു സ്വാഗതം പറഞ്ഞു. ഇരു കമ്യൂണിസ്റ്റ് പാർടികളുടെയും നേതാക്കളായ സി എൻ മോഹനൻ, പി പ്രസാദ്, സി ബി ചന്ദ്രബാബു, ടി ടി ജിസ്‌മോൻ, മനു സി പുളിക്കൽ, എസ് സോളമൻ, എ എം ആരിഫ്, എൻ എസ് ശിവപ്രസാദ്, ഡി സുരേഷ്‌ബാബു, പി കെ സാബു, പി എം അജിത്‌കുമാർ, എൻ ആർ ബാബുരാജ്, ദലീമ എംഎൽഎ എന്നിവർ പങ്കെടുത്തു. എം കെ ഉത്തമൻ നയിച്ച പതാകജാഥ ചൊവ്വ രാവിലെ പള്ളിപ്പുറം എൻഎസ്എസ് കോളേജ് കവലയിൽനിന്ന് പുനരാരംഭിച്ചു. തിരുനല്ലൂർ, ചെങ്ങണ്ട, ഓംകാരേശ്വരം, നെടുമ്പ്രക്കാട്, വിമൻസ് ഹോസ്റ്റൽ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, കോടതി കവല, നങ്ങേലിക്കവല എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷമാണ്‌ വയലാറിലെത്തിയത്‌. മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് എൻ ജി രാജൻ പതാക ഉയർത്തി. സമ്മേളനത്തിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ് സി കെ മോഹനൻ അധ്യക്ഷനായി. ഇരു കമ്യൂണിസ്റ്റ് പാർടികളുടെയും നേതാക്കളായ പി പ്രസാദ്, കെ പ്രസാദ്, എൻ എസ് ശിവപ്രസാദ്, മനു സി പുളിക്കൽ, എ എം ആരിഫ്, എം കെ ഉത്തമൻ, എൻ പി ഷിബു, പി കെ സാബു, പി എം അജിത്ത്കുമാർ എന്നിവർ സംസാരിച്ചു. വാരാചരണ കമ്മിറ്റി സെക്രട്ടറി ടി കെ രാമനാഥൻ സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home