ad
Deshabhimani

പുന്നപ്ര–- വയലാർ അനുസ്‌മരണ യോഗം

മണ്ണഞ്ചേരിയിൽ അനുസ്മരണം സി പി ഐ എം കോഴിക്കോട് 
ജില്ലാ കമ്മിറ്റി അംഗം പി കെ പ്രേംനാഥ് ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Oct 25, 2025, 01:19 AM | 2 min read

ആലപ്പുഴ ​

പുന്നപ്ര-– വയലാർ വാരാചരണത്തിന്റെ ഭാഗമായി തുമ്പോളി മേഖലയിൽ കൊമ്മാടിയിൽ നടന്ന അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ജി ഹരിശങ്കർ ഉദ്‌ഘാടനംചെയ്തു. കെ ജെ പ്രവീൺ അധ്യക്ഷനായി. ജയിംസ് ശമുവേൽ, ബീന ജോർജ് തുടങ്ങിയവർ സംസാരിച്ചു. കെ എസ് വാസൻ സ്വാഗതം പറഞ്ഞു. ആശ്രമം മേഖലയിൽ മാമ്മൂട് ജങ്ഷനു സമീപം നടന്ന അനുസ്മരണ സമ്മേളനം ഷേക് പി ഹാരീസ് ഉദ്‌ഘാടനംചെയ്തു. കെ എസ് ജയൻ അധ്യക്ഷനായി. സി എ അരുൺ കുമാർ, അജയസുധീന്ദ്രൻ, ഡി സുധീഷ്, സലിം കുമാർ, പി കെ സുധീഷ് തുടങ്ങിയവർ സംസാരിച്ചു. വി ടി രാജേഷ് സ്വാഗതം പറഞ്ഞു. ആര്യാട് നോർത്ത് വാരാചരണ കമ്മിറ്റി പ്രകടനവും സമ്മേളനവും സംഘടിപ്പിച്ചു. പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. പി ജി സുനിൽകുമാർ അധ്യക്ഷനായി. ബിബിൻ എബ്രഹാം, എം എസ് സന്തോഷ്‌, വി കെ ഉല്ലാസ്, എ എം ഹനീഫ്, കെ ഡി വേണു, ജി രാജീവ്‌ എന്നിവർ സംസാരിച്ചു. ഗായകൻ ശിവാനന്ദനെ ആദരിച്ചു. ആര്യാട് ഐക്യഭാരതം മേഖല വാരാചരണ കമ്മിറ്റി നടത്തിയ അനുസ-്‌മരണ സമ്മേളനം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എ എം ആരിഫ് ഉദ്‌ഘാടനംചെയ-്‌തു. ഉണ്ണി ശിവരാജൻ അധ്യക്ഷനായി. എച്ച് സുധീർലാൽ, കെ ഷാജഹാൻ, ബി ജിജിമോൻ, ബി ബിപിൻരാജ്, എസ് സജിത്ത്, ഷീന സനൽകുമാർ, കെ പി മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു. വി എസിന്റെ വീട്ടിൽ തയ്യാറാക്കിയ ചിത്രമ്യൂസിയത്തിന്റെ ശിൽപികളിൽ ഒരാളായ കാവ്യ എസ്‌ നാഥിനെ അനുമോദിച്ചു. കലവൂർ വളവനാട് മേഖലാ വാരാചരണ കമ്മിറ്റി പ്രകടനവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. പി അവിനാശ് അധ്യക്ഷനായി. പ്രീതികുളങ്ങരയിൽ അനുസ്മരണ സമ്മേളനത്തിൽ ടി ജെ ആഞ്ചലോസ്, എം സത്യപാലൻ, എ എം കുഞ്ഞച്ചൻ, വി എസ് ചന്ദ്രശേഖരൻ, കല, പി ചിദംബരൻ, വി സജി, വി ഡി അംബുജാക്ഷൻ എന്നിവർ സംസാരിച്ചു. കലവൂർ മേഖല കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ ജി കൃഷ്ണ പ്രസാദ്, പി പി സംഗീത, കെ എസ് വേണുഗോപാൽ, പി തങ്കമണി എന്നിവർ സംസാരിച്ചു. പി ആർ രതീഷ് അധ്യക്ഷനായി. ​മണ്ണഞ്ചേരിയിൽ അനുസ്മരണം സി പി ഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പി കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്‌തു. ആസിഫ് റഹിം അധ്യക്ഷനായി. ദീപ്തി അജയകുമാർ, പി രഘുനാഥ്, വി കെ ഉല്ലാസ് എന്നിവർ സംസാരിച്ചു. മുഹമ്മ നോർത്ത് മേഖലാ വാരാചരണ കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ കമ്മറ്റി അംഗം ആർ രാഹുൽ ഉദ്ഘാടനംചെയ്തു. വാരാചരണ കമ്മറ്റി പ്രസിഡന്റ്‌ എൻ ആർ മോഹിത് അധ്യക്ഷനായി. പി രഘുനാഥ്, സി ഡി വിശ്വനാഥൻ, കെ ഡി അനിൽ കുമാർ, ഡി സതീശൻ, സി കെ സുരേന്ദ്രൻ, എൻ പി കമലാധരൻ, ജലജാ ചന്ദ്രൻ, ഡി ഷാജി, സ്വപ്ന ഷാബു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home