പരിസ്ഥിതിസന്ദേശവുമായി ‘പുനർജനിയുടെ പാട്ടുകാർ’

പുനർജനിയുടെ പാട്ടുകാർ നാടകത്തിലെ അഭിനേതാക്കൾ
കായംകുളം
പരിസ്ഥിതി മലിനീകരണത്തിനെതിരെ താക്കീതായി നളന്ദ നാടകശാല അവതരിപ്പിക്കുന്ന ബോധവത്ക്കരണ നാടകം "പുനർജനിയുടെ പാട്ടുകാർ’ ഞായറാഴ്‌ച അരങ്ങത്തെത്തും. പത്തിയൂർ ശ്രീകുമാർ രചനയും കെപിഎസി മനോജ് സംവിധാനവും നിർവഹിക്കുന്ന നാടകം നളന്ദ നാടകോത്സവ വേദിയിൽ അരങ്ങേറും. ജലാശയങ്ങൾ വലിയ തോതിൽ മലിനമാകുകയാണ്. കുടിവെള്ളത്തിൽ പോലും കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലാണ്. അമീബിക് മസ്തിഷ്‌ക ജ്വരംപോലെ ഗുരുതര രോഗങ്ങൾ പരിസര മലിനീകരണത്തിലൂടെ മനുഷ്യൻ ക്ഷണിച്ചുവരുത്തുന്നതാണെന്ന് നാടകം പറയുന്നു. പുഴകളിൽനിന്ന് മണൽ വാരൽ, തെരുവുനായ ശല്യം പോലെയുളള സാമൂഹിക വിഷയങ്ങളും നാടകം ചർച്ചചെയ്യുന്നു. മനുഷ്യന്റെ വിവേക രഹിതമായ പ്രവൃത്തികൾ പ്രകൃതിയെ ദോഷകരമായി ബാധിക്കുന്നു എന്ന ശക്തമായ താക്കീതിലൂടെയാണ് നാടകം അവസാനിക്കുന്നത്. സ്‌ത്രീകളും കുട്ടികളും അടക്കം ഇരുപതിൽപ്പരം കലാകാരൻമാർ അണിനിരക്കുന്ന നാടകം ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ അവതരിപ്പിക്കും









0 comments