ad
Deshabhimani

​പൊതുജനാരോഗ്യ സംരക്ഷണ സദസ്‌

കെജിഎൻഎ ചേർത്തലയിൽ സംഘടിപ്പിച്ച പൊതുജനാരോഗ്യ സംരക്ഷണ സദസ്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ എം ആരിഫ്‌  ഉദ്‌ഘാടനംചെയ്യുന്നു

കെജിഎൻഎ ചേർത്തലയിൽ സംഘടിപ്പിച്ച പൊതുജനാരോഗ്യ സംരക്ഷണ സദസ്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ എം ആരിഫ്‌ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 01, 2026, 01:47 AM | 1 min read

ആലപ്പുഴ

സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെ കേരള ഗവ. നഴ്‌സസ്‌ അസോസിയേഷൻ ജില്ലയിൽ അഞ്ച്‌ കേന്ദ്രങ്ങളിൽ പൊതുജനാരോഗ്യ സംരക്ഷണ സദസ്‌ സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ കെ ജി രാജേശ്വരി ആലപ്പുഴ ജനറൽ ആശുപത്രിയിലും എച്ച്‌ സലാം അമ്പലപ്പുഴയിലും എ എം ആരിഫ്‌ ചേർത്തലയിലും സിപിഐ എം ഏരിയ സെക്രട്ടറി ബി അബിൻഷ കായംകുളത്തും സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി എസ് അനിരുദ്ധൻ മാവേലിക്കരയിലും ഉദ്‌ഘാടനംചെയ്തു. വിവിധ കേന്ദ്രങ്ങളിൽ കെജിഎൻഎ സംസ്ഥാന സെക്രട്ടറി എൽ ദീപ, സംസ്ഥാന കമ്മിറ്റി അംഗം സി സി മായ, എഫ്‌എസ്‌ഇടിഒ ജില്ലാ സെക്രട്ടറി സി സിലിഷ്‌, മേഖലാ സെക്രട്ടറിമാരായ എൻ എസ് ശ്രീകുമാർ, ബി അനിൽകുമാർ, കെഎസ്‌ടിഎ ജില്ലാ എക്സിക്യ‍ൂട്ടീവ്‌ അംഗം ഡി കിരൺ, കെജിഎൻഎ ഭാരവാഹികളായ ആർ സരളാമോൾ, എസ്‌ ആർ അനു, എൻ ജിലീന, കെ സിന്ദു, ബിദു വിദ്യാധരൻ, ആശ ജോൺ, എം ഡി അജിത്ത്‌, മഞ്ചു ഭാസ്‌കരൻ, പ്രിൻസി കെ മാത്യു, എം ടി രമ്യ, ടി പി രാജിമോൾ, എ എൽ സവിത എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home