ഡയാലിസിസ് കിറ്റുകൾ നൽകി

കരുണയുടെ നേതൃത്വത്തിൽ നിർധന രോഗികൾക്ക് ഡയാലിസിസ് കിറ്റുകളുടെ വിതരണം കരുണ ചെയർമാൻ സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
ചെങ്ങന്നൂർ
കരുണ പെയ്ൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ചെറിയനാട് നോർത്ത് മേഖലാ കമ്മിറ്റി നിർധനരോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ നൽകി. കരുണ ചെയർമാൻ സജി ചെറിയാൻ എംഎൽഎ വിതരണം ഉദ്ഘാടനംചെയ്‌തു. മേഖലാ കൺവീനർ പി ബി പ്രമോദ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി എൻ ആർ സോമൻപിള്ള, വൈസ്‌ചെയർമാൻ ജി വിവേക്, പി ഉണ്ണികൃഷ്‌ണൻനായർ, കെ പി മനോജ് മോഹൻ, രവീന്ദ്രൻനായർ, മധുക്കുട്ടൻ, സി ടി വർഗീസ്, സജി ജോൺ, പി എം ജയൻ, പുഷ്‌പകുമാരി എന്നിവർ സംസാരിച്ചു.









0 comments