സമരസംഗമം പ്രചാരണജാഥ

ജില്ലാ ജോയിന്റ് സെക്രട്ടറി കെ ആർ രാംജിത്ത് ക്യാപ്റ്റനായ ഡിവൈഎഫ്ഐ നീലംപേരൂർ മേഖല കമ്മിറ്റിയുടെ പ്രചാരണ കാൽനടജാഥ
മങ്കൊമ്പ്
‘ഞങ്ങൾക്ക് വേണം ജോലി, ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ' എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ നീലംപേരൂർ മേഖല കമ്മിറ്റി പ്രചാരണ കാൽനട ജാഥ സംഘടിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ ആർ രാംജിത്ത് ജാഥ ക്യാപ്റ്റനായും മേഖലാ സെക്രട്ടറി വി എസ് സരുൺ വൈസ് ക്യാപ്റ്റനായും പ്രസിഡന്റ് അജിത്ത് ഗോപാലൻ ജാഥാ മാനേജരുമായ ജാഥ ഈരയിൽനിന്ന് ആരംഭിച്ചു. നീലംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് ടി കെ തങ്കച്ചൻ ജാഥ ഉദ്ഘാടനംചെയ്തു. സമാപന യോഗം ഏരിയ കമ്മിറ്റി അംഗം എം ടി ചന്ദ്രൻ ഉദ്ഘാടനംചെയ്തു. എ ആർ രഞ്ജിത്ത്, വി വിത്തവാൻ, സന്ധ്യാമണി ജയകുമാർ, ശ്രീവിശാഖ്, കിരൺ, ശ്രീലാൽ എന്നിവർ സംസാരിച്ചു.








0 comments