പ്രതിഷേധ റാലിയും ധർണയും

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ മാവേലിക്കര ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ധർണ സംസ്ഥാന കമ്മിറ്റിയംഗം ലീല അഭിലാഷ് ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
സ്‌ത്രീ സുരക്ഷാ പെൻഷൻ പദ്ധതി നിർത്തലാക്കി സ്‌ത്രീകളെ വഞ്ചിച്ച യുഡിഎഫ് സർക്കാരിനെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ മാവേലിക്കര ഏരിയ കമ്മിറ്റി പ്രതിഷേധ റാലിയും ധർണയും സംഘടിപ്പിച്ചു. ഭരണിക്കാവ് കോയിക്കൽ ജങ്ഷനിൽ നടന്ന ധർണ സംസ്ഥാന കമ്മിറ്റിയംഗം ലീല അഭിലാഷ് ഉദ്ഘാടനംചെയ്‌തു. സാവിത്രി മധുകുമാർ അധ്യക്ഷയായി. സുശീലാമണി, ഇന്ദിര ദാസ്, എസ് സീമ, കെ ദീപ എന്നിവർ സംസാരിച്ചു.










0 comments