ad
Deshabhimani

യുവമോർച്ച നേതാവ്‌ ഉൾപ്പെട്ട സ്വർണപ്പണയ തട്ടിപ്പ്‌

പ്രതിഷേധയോഗം സംഘടിപ്പിച്ചു

യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി രാഹുൽ രാധാകൃഷ്‌ണൻ ഉൾപ്പെട്ട 
സ്വർണപ്പണയ തട്ടിപ്പിലെ പ്രതികളെ ഉടൻ അറസ്‌റ്റ്‌ ചെയ്യണമെന്ന് ആവശ്യപ്പെട്ട്‌ 
സിപിഐ എം ചുനക്കര വടക്ക് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധയോഗം ഏരിയ സെക്രട്ടറി ബി ബിനു ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 14, 2026, 12:38 AM | 1 min read

ചാരുംമൂട്

യുവമോർച്ച ആലപ്പുഴ സ‍ൗത്ത്‌ ജില്ലാ ജനറൽസെക്രട്ടറി രാഹുൽ രാധാകൃഷ്‌ണൻ ഉൾപ്പെട്ട സ്വർണപ്പണയ തട്ടിപ്പിൽ പ്രതികളെ ഉടൻ അറസ്‌റ്റ്‌ ചെയ്യണമെന്ന് ആവശ്യപ്പെട്ട്‌ സിപിഐ എം ചുനക്കര വടക്ക് ലോക്കൽ കമ്മിറ്റി ചുനക്കര പഞ്ചായത്ത് ജങ്‌ഷനിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. ചാരുംമൂട് ഏരിയ സെക്രട്ടറി ബി ബിനു ഉദ്ഘാടനംചെയ്‌തു. ഏരിയ കമ്മിറ്റി അംഗം പി മധു അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി മനോജ് കമ്പനിവിള സ്വാഗതം പറഞ്ഞു. ചുനക്കര തെക്ക് ലോക്കൽ സെക്രട്ടറി എസ് മധുകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സി അനു, ചുനക്കര പഞ്ചായത്ത് പ്രസിഡന്റ്‌ എസ് ശോഭന എന്നിവർ സംസാരിച്ചു. ചുനക്കര കോമല്ലൂരും കറ്റാനം ഭരണിക്കാവ് ഇല്ലത്തുമുക്കിലും പ്രവർത്തിക്കുന്ന ശ്രീലകം ഫിനാൻസിൽ സ്വർണപ്പണയ വായ്‌പയുടെ മറവിലായിരുന്നു കോടികളുടെ വെട്ടിപ്പ്.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home