രമേശ് ചെന്നിത്തല എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം
എൽഡിവൈഎഫ് നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്

ഇടതുപക്ഷ യുവജന സംഘടനകൾ രമേശ് ചെന്നിത്തല എംഎൽഎയുടെ ഹരിപ്പാട് ക്യാമ്പ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ ഉദ്ഘാടനംചെയ്യുന്നു
ഹരിപ്പാട്
നിയോജകമണ്ഡലത്തിലെ കോൺഗ്രസ്–ബിജെപി പരസ്യകൂട്ടുകെട്ടിന് നേതൃത്വം നൽകുന്ന രമേശ് ചെന്നിത്തല എംഎൽഎ സ്ഥാനം രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ യുവജന സംഘടനകളുടെ (എൽഡിവൈഎഫ്) നേതൃത്വത്തിൽ എംഎൽഎയുടെ ക്യാമ്പ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിൽനിന്നാരംഭിച്ച മാർച്ച് എംഎൽഎ ഓഫീസിന് സമീപം പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗം എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ ഉദ്ഘാടനംചെയ-്‌തു. എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയംഗം ആർ അഞ്‌ജലി അധ്യക്ഷയായി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എസ് സുരേഷ-്‌കുമാർ, എഐവൈഎഫ് ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ, ഡിവൈഎഫ്ഐ ഹരിപ്പാട് ബ്ലോക്ക് സെക്രട്ടറി അനസ് എ നസീം, പ്രസിഡന്റ് ശ്രീജേഷ് ബോൺസലെ, കാർത്തികപ്പള്ളി ബ്ലോക്ക് സെക്രട്ടറി പി എ അഖിൽ, പ്രസിഡന്റ് ആർ രഞ്‌ജിത്ത് എന്നിവർ സംസാരിച്ചു.










0 comments