ad
Deshabhimani

നഴ്സുമാർ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി

 നഴ്‌സ്മാരുടെ കലക്ടറേറ്റ് മാർച്ചും ധർണയും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ എം ആരിഫ് ഉദ്‌ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 19, 2026, 02:11 AM | 1 min read

ആലപ്പുഴ

കേരള ഗവ നഴ്സസ് അസോസിയേഷൻ നേതൃത്വത്തിൽ നഴ്‌സുമാർ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. വെള്ളക്കിണർ ജങ്‌ഷനിൽനിന്ന്‌ ആരംഭിച്ച മാർച്ചിൽ നൂറുകണക്കിനുപേർ അണിചേർന്നു. സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗം എ എം ആരിഫ് ഉദ്‌ഘാടനം ചെയ്തു. കെജിഎൻഎ ജില്ലാ പ്രസിഡന്റ് എം ടി രമ്യ അധ്യക്ഷയായി. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി സി സിലീഷ്, കെജിഎൻഎ സംസ്ഥാന സെക്രട്ടറി എൽ ദീപ, എൽ ഷീനാലാൽ, സി സി മായ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ലെവിൻ കെ ഷാജി സ്വാഗതവും എ ആർ ലീനാമോൾ നന്ദിയും പറഞ്ഞു. കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, പൊതുജനാരോഗ്യ മേഖലയെ സംരക്ഷിക്കുക, ശമ്പള പരിഷ്കരണം നടപ്പാക്കുക, മാനദണ്ഡവിരുദ്ധ സ്ഥലം മാറ്റങ്ങൾ അവസാനിപ്പിക്കുക, തസ്തിക പുനക്രമീകരിച്ചു റേഷ്യോ പ്രമോഷൻ നടപ്പാക്കുക, എട്ടു മണിക്കൂർ ജോലി എല്ലാ ആശുപത്രികളിലും നടപ്പാക്കുക, താൽക്കാലിക നഴ്സുമാരുടെ സേവന-വേതന വ്യവസ്ഥകൾ ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെജിഎൻഎ സംസ്ഥാനമാകെ നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് സമരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home