ad
Deshabhimani

പോളിയുംതൂക്കി 
എസ്‌എഫ്‌ഐ

വെസ്റ്റ്ഹില്‍ ഗവ. പോളി ടെക്നിക് കോളേ‍ജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ മുഴുവന്‍ സീറ്റുകളും വിജയിച്ചപ്പോള്‍ പ്രവര്‍ത്തകരുടെ ആവേശം

വെസ്റ്റ്ഹില്‍ ഗവ. പോളി ടെക്നിക് കോളേ‍ജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ മുഴുവന്‍ സീറ്റുകളും വിജയിച്ചപ്പോള്‍ പ്രവര്‍ത്തകരുടെ ആവേശം

വെബ് ഡെസ്ക്

Published on Sep 19, 2026, 02:15 AM | 1 min read

കോഴിക്കോട്‌ അട്ടിമറി ശ്രമങ്ങളെയും വർഗീയ കൂട്ടുകെട്ടിനെയും കാറ്റിൽപ്പറത്തി പോളി ടെക്‌നിക്‌ കോളേജ്‌ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ തേരോട്ടം. ജില്ലയിൽ തെരഞ്ഞെടുപ്പ്‌ നടന്ന വെസ്‌റ്റ്‌ഹിൽ ഗവ. പോളിടെക്‌നിക് കോളേജിലും മലാപ്പറന്പ്‌ ഗവ. വനിതാ പോളിടെക്‌നിക്കിലും മുഴുവൻ സീറ്റിലും വിജയിച്ച്‌ എസ്‌എഫ്‌ഐ യൂണിയൻ നിലനിർത്തി. നാമനിർദേശ പത്രികാ സമർപ്പണ നടപടി പൂർത്തിയായപ്പോൾ തന്നെ വനിതാ പോളിടെക്‌നിക്കിൽ എസ്‌എഫ്‌ഐ വിജയിച്ചിരുന്നു. വെസ്‌റ്റ്‌ഹിൽ ഗവ. പോളിടെക്‌നിക് കോളേജിൽ ഒന്നിലൊഴികെ ബാക്കി മുഴുവൻ സീറ്റിലും 200ന്‌ മുകളിൽ ഭൂരിപക്ഷം നേടിയാണ്‌ എസ്‌എഫ്‌ഐ വിജയിച്ചത്‌. യൂണിയൻ ഭാരവാഹികളായി എസ്‌ ഹരിപ്രസാദ്‌ (ചെയർമാൻ), ടി കെ നിർമൽ (വൈസ്‌ ചെയർമാൻ), ടി പി അദ്വൈദ (വൈസ്‌ ചെയർമാൻ– ലേഡി), എ എസ്‌ നിവേദിത (ജനറൽ സെക്രട്ടറി), പി ഇർഫാൻ ഷർഫറാസ്‌ (പിയുസി), കെ ജോബി (മാഗസിൻ എഡിറ്റർ), ശ്രയ പാർവതി (ആർട്‌സ്‌ ക്ലബ്‌ സെക്രട്ടറി) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. വെസ്‌റ്റ്‌ഹിൽ ഗവ. പോളിടെക്‌നിക് കോളേജിൽ നേതാക്കളെ ഉപയോഗിച്ച്‌ യൂണിയൻ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ യുഡിഎസ്‌എഫ്‌ ശ്രമിച്ചതിനെതിരെ വലിയ പ്രതിഷേധമുയർന്നിരുന്നു. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന സമയം കഴിഞ്ഞും പത്രിക സമർപ്പിക്കാതിരുന്ന യുഡിഎസ്‌എഫ്‌ മുന്നണി പിന്നീട്‌ എംഎൽഎമാരുടെയും കോൺഗ്രസ്‌–യുഡിഎഫ്‌ നേതാക്കളുടെയും ഇടപെടലിൽ നാമനിർദേശ പത്രിക സമർപ്പിക്കുകയായിരുന്നു. കോൺഗ്രസ്‌, യൂത്ത്‌ കോൺഗ്രസ്‌, മുസ്ലിംലീഗ്‌, യ‍ൂത്ത്‌ ലീഗ്‌ നേതാക്കൾ ക്യാമ്പസിൽ തമ്പടിച്ച്‌ സംഘർഷാവസ്ഥ സൃഷ്ടിച്ചു. മുഴുവൻ പത്രികയും സ്വീകരിക്കുകയോ അല്ലെങ്കിൽ തെരഞ്ഞെടുപ്പ്‌ ഒഴിവാക്കുകയോ ചെയ്യണമെന്ന നിലപാടിൽ അധികൃതർ എത്തിയതോടെയാണ്‌ തെരഞ്ഞെടുപ്പിലേക്ക്‌ കാര്യങ്ങൾ കടന്നത്‌. മലാപ്പറന്പ്‌ ഗവ. വനിതാ പോളിടെക്‌നിക്കിൽ മുമ്പേ ആറിൽ ആറ്‌ സീറ്റും എസ്എഫ്ഐ പാനൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഭാരവാഹികളായി അജന്യ (ചെയർമാൻ), ഷെബീബ (വൈസ് ചെയർമാൻ), ശ്വേത ചന്ദ്ര (പിയുസി), സാനിയ (ആർട്സ് ക്ലബ്‌ സെക്രട്ടറി), അതിഷ (മാഗസിൻ എഡിറ്റർ), ശ്രീഷ്മ (ജനറൽ സെക്രട്ടറി) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home