യുഎസ് പ്രതികാരച്ചുങ്കത്തിനെതിരെ പ്രതിഷേധ സായാഹ്‌നം

ട്രേഡ് യൂണിയൻ–കർഷക– കർഷകതൊഴിലാളി സംയുക്ത വേദിയുടെ നേതൃത്വത്തിൽ ആലപ്പുഴ സക്കറിയ ബസാറിൽ നടത്തിയ സായാഹ്ന പ്രതിഷേധത്തിൽ ട്രംപിന്റെ കോലം കത്തിക്കുന്നു
ആലപ്പുഴ
യുഎസ് - പ്രതികാരച്ചുങ്കത്തിനെതിരെ ട്രേഡ് യൂണിയൻ, - കർഷക, കർഷകത്തൊഴിലാളി സംയുക്തവേദി പ്രതിഷേധ സായാഹ്‌നം സംഘടിപ്പിച്ചു. ആലപ്പുഴ ശതാബ്ദി മന്ദിരത്തിന് മുന്നിൽനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം സക്കറിയ ബസാറിൽ അവസാനിച്ചു. യോഗം സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനംചെയ്തു. എഐടിയുസി ജില്ലാ സെക്രട്ടറി ഡി പി മധു അധ്യക്ഷനായി. സിഐടിയു ജില്ലാ ഭാരവാഹികളായ വി ബി അശോകൻ, പി പി പവനൻ, വി എസ് മണി, സിഐടിയു ആലപ്പുഴ നോർത്ത് ഏരിയ സെക്രട്ടറി കെ ജെ പ്രവീൺ, കർഷക സംഘം ജില്ലാ പ്രസിഡന്റ് ജി ഹരിശങ്കർ, ബിഎംകെയു നേതാവ് ആർ അനിൽകുമാർ, കർഷകസംഘം നേതാവ് ബെന്നി ജോൺ എന്നിവർ സംസാരിച്ചു. കെഎസ്‌കെടിയു സംസ്ഥാന കമ്മിറ്റി അംഗം കെ കെ ഷാജു സ്വാഗതം പറഞ്ഞു.









0 comments