Deshabhimani

പീലിങ് ഷെഡുകൾ പൂട്ടുന്നതിൽ പ്രതിഷേധം

മത്സ്യസംസ്കരണ വിപണന തൊഴിലാളി യൂണിയൻ (സിഐടിയു) അരൂർ ഏരിയ കമ്മിറ്റി എഴുപുന്ന പഞ്ചായത്ത് ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചും ധർണയും സംസ്ഥാന വൈസ്‌പ്രസിഡന്റ് കെ പി ഭുവനചന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

മത്സ്യസംസ്കരണ വിപണന തൊഴിലാളി യൂണിയൻ (സിഐടിയു) അരൂർ ഏരിയ കമ്മിറ്റി എഴുപുന്ന പഞ്ചായത്ത് ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചും ധർണയും സംസ്ഥാന വൈസ്‌പ്രസിഡന്റ് കെ പി ഭുവനചന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 25, 2026, 12:48 AM | 1 min read

അരൂർ
പീലിങ് ഷെഡുകൾ പൂട്ടിക്കാനുള്ള നീക്കത്തിനെതിരെ മത്സ്യസംസ്‌കരണ വിപണന തൊഴിലാളി യൂണിയൻ (സിഐടിയു) അരൂർ ഏരിയ കമ്മിറ്റി എഴുപുന്ന പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. യൂണിയൻ സംസ്ഥാന വൈസ്‌പ്രസിഡന്റ് കെ പി ഭുവനചന്ദ്രൻ ഉദ്ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ് മോളി സുഗുണൻ അധ്യക്ഷയായി. പീലിങ് ഷെഡുകൾ അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കുക, തൊഴിലാളികളുടെ തൊഴിലും ഉപജീവനവും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സംസ്ഥാന കമ്മിറ്റി അംഗം സി കെ ശ്രീശുകൻ , സി കെ ശ്രീകുമാർ, ടി ആർ ഷീബ, തങ്കച്ചൻ, ഇ വി അംബുജാക്ഷൻ, മംഗളാനന്ദൻ, ജയകുമാർ, സി ടി വാസു, പി കെ മധുക്കുട്ടൻ, വി എൻ ചന്ദ്രശേഖരൻ, ലത അനിൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home