എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചതിൽ പ്രതിഷേധം

ഇരമല്ലിക്കര ദേവസ്വം ബോർഡ് അയ്യപ്പ കോളേജിലെ എസ്എഫ്ഐ പ്രവർത്തകരെ ആർഎസ്എസ്, ബിജെപി പ്രവർത്തകർ മർദ്ധിച്ചതിൽ പ്രതിഷേധിച്ച് സംഘടിപ്പിച്ച യോഗം ഏരിയ സെക്രട്ടറി റോഷൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു
ചെങ്ങന്നൂർ
ഇരമല്ലിക്കര ദേവസ്വം ബോർഡ് അയ്യപ്പ കോളേജിലെ എസ്എഫ്ഐ പ്രവർത്തകരെ ആർഎസ്എസ്, ബിജെപി പ്രവർത്തകർ മർദിച്ചതിനെതിരെ എസ്എഫ്ഐ ചെങ്ങന്നൂർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ കോളേജിലേക്ക് പ്രതിഷേധ പ്രകടനവും യോഗവും നടന്നു. ഏരിയ സെക്രട്ടറി റോഷൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അക്ഷയ് ഹരി അധ്യക്ഷനായി. വി ഷാജിമോൻ , അനഘ, കോളേജ് യൂണിയൻ ചെയർമാൻ ആഷിത് സുനിൽ, ദേവദത്ത്, ഭദ്ര പ്രിയ, ജോയൽ സോണി, വിഷ്ണു സുരൻ, അമൽ ജിത്ത് എന്നിവർ സംസാരിച്ചു.









0 comments