Deshabhimani

print edition കാത്തിരിക്കുന്നു കൊൽക്കത്ത

Brazil.jpg

സൗഹൃദ ഫുട്ബോളിൽ ഓസ്ട്രേലിയയെ നേരിടാനൊരുങ്ങുന്ന ബ്രസീൽ താരങ്ങളായ 
ബ്രൂണോ ഗുയ്-മറസും വിനീഷ്യസ് ജൂനിയറും ബ്രിസ്ബെയ്നിൽ പരിശീലനം നടത്തുന്നു

വെബ് ഡെസ്ക്

Published on Sep 29, 2026, 01:12 AM | 1 min read

ഒരുക്കം തുടങ്ങി. കാത്തിരിപ്പിന്റെ ദിനങ്ങൾ അവസാനിക്കുകയാണ്‌. അഞ്ച്‌ തവണ ലോകം കീഴടക്കിയ ബ്രസീൽ ഇന്ത്യയുടെ ഫുട്ബോൾ കളത്തിലേക്കെത്തുന്നു. ഒക്‌ടോബർ മൂന്നിനാണ്‌ ഇന്ത്യയുമായുള്ള സ‍ൗഹൃദപ്പോര്‌. അതിനുമുന്പ്‌ ഓസ്‌ട്രേലിയയുമായി ഇന്ന്‌ അവസാന മത്സരത്തിനിറങ്ങും. ഒക്‌ടോബർ ഒന്നിന്‌ കാർലോ ആൻസെലോട്ടിയും സംഘവും കൊൽക്കത്തയിൽ എത്തിച്ചേരും.


ആവേശത്തിലാണ്‌ കൊൽക്കത്ത. ഒരുക്കങ്ങൾ ഏറെക്കുറെ പൂർത്തിയായി. ബ്രസീൽ മടങ്ങുന്പോൾ മറ്റൊരു ലാറ്റിനമേരിക്കൻ സംഘമായ ഉറുഗ്വായ്‌ എത്തും. ആറിന്‌ സാൾട്ട്‌ലേക്ക്‌ സ്‌റ്റേഡിയത്തിൽതന്നെയാണ്‌ ഇ‍ൗ മത്സരവും. ലോകകപ്പിനുശേഷം പുതിയൊരു തുടക്കംകൊതിക്കുന്ന ബ്രസീലിന്‌ ഓസ്‌ട്രേലിയയുമായുള്ള ആദ്യ സ‍ൗഹൃദ പോര്‌ ആശിക്കുന്ന ഫലമല്ല നൽകിയത്‌. 95–ാം മിനിറ്റിൽ റയാന്റെ ഗോളിൽ സമനിലയുമായി രക്ഷപ്പെടുകയായിരുന്നു. ഇന്ന്‌ പകൽ 3.30നാണ്‌ രണ്ടാം മത്സരം. റഫീന്യയും വിനീഷ്യസ്‌ ജൂനിയറും ഉൾപ്പെടെയുള്ള വന്പൻ താരങ്ങൾ കളിക്കുമെന്നാണ്‌ സൂചന.


ഇ‍ൗ മത്സരം കഴിഞ്ഞാണ്‌ ടീം ഇന്ത്യയിലേക്ക്‌ പുറപ്പെടുക. സ്വകാര്യ ജെറ്റിലായിരിക്കും യാത്ര. കൊൽക്കത്തയിൽ ഒക്‌ടോബർ ഒന്നിന്‌ വൈകീട്ടോടെ എത്തിച്ചേരും. ഐടിസി റോയൽ ഹോട്ടലിലാണ്‌ താമസമൊരുക്കിയിരിക്കുന്നത്‌. ദീർഘയാത്ര കഴിഞ്ഞുള്ള ആ ദിവസം പൂർണ വിശ്രമം.


ഒക്‌ടോബർ രണ്ടിന്‌ കളിക്കാർ സാൾട്ട്‌ലേക്ക്‌ സ്‌റ്റേഡിയത്തിൽ പരിശീലനം നടത്തും. പ്രധാന താരങ്ങൾ ഇറങ്ങാൻ സാധ്യത കുറവാണ്‌. തുടർന്ന്‌ പരിശീലകൻ ആൻസെലോട്ടി മാധ്യമങ്ങളെ കാണും.


ചരിത്ര മത്സരത്തിനായി ഇന്ത്യൻ ടീം കൊൽക്കത്തയിൽ എത്തി. തിങ്കളാഴ്‌ച ഉച്ചയോടെയാണ്‌ ടീം ബംഗളൂരുവിൽനിന്ന്‌ കൊൽക്കത്തയിലെത്തിയത്‌. ബംഗളൂരു ശ്രീകണ്‌ഠീരവ സ്‌റ്റേഡിയത്തിൽ നടന്ന കളിയിൽ വടക്കൻ അമേരിക്കൻ സംഘമായ പാനമയെ 1–1ന്‌ തളച്ചതിന്റെ ആവേശത്തിലാണ്‌ ഖാലിദ്‌ ജമീലും സംഘവും. സ‍ൗഹൃദപ്പോരിൽ ഇന്ത്യയുടെ രണ്ടാം എതിരാളിയായ ഉറുഗ്വായ്‌ ടീം കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയെ 4–1ന്‌ തോൽപ്പിച്ചു. ആദ്യ കളിയിൽ ജപ്പാനോട്‌ തോറ്റിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home