Deshabhimani

print edition സ്റ്റാർ ഷിപ്പ്‌ ഭൂമിയെ
വലംവച്ച് മടങ്ങിയെത്തി

Starship.jpg
വെബ് ഡെസ്ക്

Published on Sep 29, 2026, 01:21 AM | 1 min read

ടെക്‌സാസ്‌: ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് 14 വിക്ഷേപണം വിജയകരം. ഭൂമിയെ ചുറ്റിയുള്ള ഭീമൻ റോക്കറ്റിന്റെ ആദ്യ പരീക്ഷണ പറക്കലാണിത്‌. ടെക്‌സാസിലെ സ്റ്റാർബെയ്‌സിൽനിന്ന്‌ ഇന്ത്യൻ സമയം തിങ്കൾ വൈകിട്ട്‌ 5.45 നായിരുന്നു വിക്ഷേപണം.


ഒരുമണിക്കൂർ പിന്നിട്ടതോടെ റോക്കറ്റിൽനിന്ന്‌ സ്റ്റാർലിങ്കിന്റെ 26 ഉപഗ്രഹങ്ങൾ ഒന്നിന്‌പിറകെ മറ്റൊന്നായി ഭ്രമണപഥത്തിലേക്ക്‌ നീങ്ങി. പത്ത്‌ മണിക്കൂറിന്‌ ശേഷം റോക്കറ്റ്‌ അന്തരീക്ഷത്തിലേക്ക്‌ കടന്ന്‌ ചിലിക്ക്‌ സമീപം പസഫിക്ക്‌ സമുദ്രത്തിലിറങ്ങി.ഇതിനിടെ ആറ്‌ തവണ ഭൂമിയെ വലംവച്ചു. ഗോളാന്തരയാത്രകൾക്കും മറ്റുമായി ഇലോൺ മസ്‌കിന്റെ സ്‌പേയ്‌സ്‌ എക്‌സ്‌ വികസിപ്പിച്ച റോക്കറ്റിന്‌ 407 അടിയാണ്‌ ഉയരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home