ad
Deshabhimani

പ്രതികാര സ്ഥലംമാറ്റത്തിനെതിരെ പ്രതിഷേധാഗ്നി

പ്രതികാര സ്ഥലംമാറ്റത്തിനെതിരെ എഫ്എസ്ഇടിഒ ജില്ലാ കമ്മിറ്റി കലക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സിഐടിയു സംസ്ഥാന സെക്രട്ടറി സി ബി ചന്ദ്രബാബു ഉദ്‌ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 03, 2026, 01:06 AM | 1 min read

ആലപ്പുഴ

ജീവനക്കാരുടെ ജീവനെടുത്തിട്ടും കലിതീരാതെ യുഡിഎഫ്‌ സർക്കാർ നടത്തുന്ന പ്രതികാര സ്ഥലംമാറ്റങ്ങൾക്കെതിരെ ജീവനക്കാരും അധ്യാപകരും കുടുംബാംഗങ്ങളും പ്രതിഷേധക്കൂട്ടായ്‌മ സംഘടിപ്പിച്ചു. എഫ്എസ്ഇടിഒ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്‌മ സിഐടിയു സംസ്ഥാന സെക്രട്ടറി സി ബി ചന്ദ്രബാബു ഉദ്‌ഘാടനംചെയ്‌തു. നിയമവ്യവസ്ഥകളെ അട്ടിമറിച്ച്‌ നടത്തുന്ന സ്ഥലംമാറ്റങ്ങളെ പ്രോത്സാഹിപ്പിച്ചും, ഉത്തേജിപ്പിച്ചും മുഖ്യമന്ത്രി തന്നെ പരസ്യപ്രസ്‌താവന നടത്തുന്ന സ്ഥിതിയാണ്‌. പകർച്ചവ്യാധിയെയും പ്രകൃതിദുരന്തങ്ങളെയും ഉൾപ്പെടെ നേരിടാനും ജനങ്ങൾക്ക് സമയബന്ധിതമായി സേവനം ലഭിക്കാനും തടസം സൃഷ്‌ടിക്കുന്ന ഇത്തരത്തിലെ പകപോക്കൽ സ്ഥലംമാറ്റം അടിയന്തരമായി അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ്‌ ടി ജെ അജിത്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി സിലീഷ്, ട്രഷറർ റെനി സെബാസ്‌റ്റ്യൻ, കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കല്ലുവിള അജിത്ത്, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് സജീവ്കുമാർ, കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ്‌ വി വി ഷൈജു, കെജിഒഎ സംസ്ഥാന സെക്രട്ടറി സി കെ ഷിബു, കെഎസ്‌ടിഎ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി ജ്യോതികുമാർ, കേരള പിഎസ്‌സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ വി കെ രാജു, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ബൈജു പ്രസാദ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home