ad
Deshabhimani

മണർകാട്‌ പെരുന്നാൾ: 
തീർഥാടക പ്രവാഹം

ettunombu

മണർകാട് സെന്റ്മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ കൽക്കുരിശിൽ മെഴുകുതിരി കത്തിക്കുന്നു

avatar
ഭരത് കൈപ്പുറത്ത്

Published on Sep 03, 2026, 02:00 AM | 1 min read

മണർകാട് മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന്റെ രണ്ടാംദിനമായ ബുധനാഴ്ച കത്തീഡ്രലിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന നടന്നു. തുമ്പമൺ ഭദ്രാസനാധിപൻ യൂഹാനോൻ മോർ മിലിത്തിയോസ് വചനസന്ദേശം നൽകി. ഡോ. കൗമാ റമ്പാൻ, ഫാ. അഭിലാഷ് ഏബ്രഹാം വലിയവീട്ടിൽ എന്നിവർ വചനസന്ദേശവും ഫാ. മാത്യൂസ് ചാലപ്പുറം ധ്യാനശുശ്രൂഷയും നടത്തി.​കത്തീഡ്രലിന്റെ ചെറിയ പാരീഷ് ഹാളിൽ ക്രമീകരിച്ചിരിക്കുന്ന നേർച്ചക്കഞ്ഞിയിൽ പങ്കുചേരാൻ വിശ്വാസികളുടെ തിരക്ക്. ഏഴിന്‌ അർധരാത്രിവരെയാണ് നേർച്ചക്കഞ്ഞി വിതരണം. ദിവസവും കത്തീഡ്രലിലെ കുർബാനയ്‌ക്കുശേഷം 11ന് നേർച്ചക്കഞ്ഞി വിതരണം ആരംഭിക്കും. സന്ധ്യാപ്രാർഥനയെത്തുടർന്ന് ആറിനാണ് വൈകുന്നേരത്തെ കഞ്ഞിവിതരണം ആരംഭിക്കുന്നത്. രാത്രി പതിനൊന്നുവരെയാണ് കഞ്ഞിവിതരണം. ചെറുപയർ, അച്ചാർ, ചമ്മന്തി പൊടി എന്നിവയോടൊപ്പം ചൂടുകഞ്ഞിയാണ് നൽകുന്നത്. അഞ്ച് ടൺ മുകളിൽ അരിയാണ് പ്രതിദിനം കഞ്ഞിതയ്യാറാക്കാൻ എടുക്കുന്നത്‌. കത്തീഡ്രലിൽ ഇന്ന് ​കരോട്ടെ പള്ളിയിൽ രാവിലെ ആറിന് കുർബാന. കത്തീഡ്രലിൽ രാവിലെ 7.30ന് പ്രഭാത പ്രാർഥന. 8.30ന് മൂന്നിന്മേൽ കുർബാന -മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്തേഫാനോസിന്റെ മുഖ്യകാർമികത്വത്തിൽ. പകൽ 11ന് പ്രസംഗം -ബേസിൽ റമ്പാൻ. 12ന് മധ്യാഹ്ന പ്രാർഥന. 2.30ന് പ്രസംഗം -ഫാ. തോമസ് മാളിയേക്കൽ. വൈകിട്ട് അഞ്ചിന് സന്ധ്യാപ്രാർഥന. ആറിന് ധ്യാനം -എംഎസ്ഒടി സെമിനാരി ഗോസ്പൽ ടീമിന്റെ നേതൃത്വത്തിൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home