ad
Deshabhimani

വി കെ ബദറുദീനെ അനുസ്മരിച്ചു

V K BADARUDDIN

വി കെ ബദറുദീൻ അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എ ജി ഉദയകുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 03, 2026, 02:05 AM | 1 min read

കരുമാല്ലൂർ​


സിപിഐ എം വെളിയത്തുനാട് ലോക്കൽ സെക്രട്ടറിയും കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന വി കെ ബദറുദീന്റെ നാലാം ചരമവാർഷികദിനം വെളിയത്തുനാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.


രാവിലെ പാറാനയിൽ ജില്ലാ കമ്മിറ്റി അംഗം എം കെ ബാബു പതാക ഉയർത്തി അനുസ്മരണപ്രഭാഷണം നടത്തി.


വൈകിട്ട്‌ പാറാന നായനാർ മന്ദിരത്തിനുസമീപം ചേരുന്ന അനുസ്മരണ സമ്മേളനം ജില്ലാ കമ്മിറ്റി അംഗം എ ജി ഉദയകുമാർ ഉദ്ഘാടനം ചെയ്തു. എ എം ബാബു അധ്യക്ഷനായി. കളമശേരി ഏരിയ കമ്മിറ്റിയംഗം ടി പി ഷാജി, ലോക്കൽ സെക്രട്ടറി പി കെ അബ്ദുൾ ഷുക്കൂർ, അലോക്‌ നാഥ്, ഇക്ബാൽ അറയ്ക്കൽ, സുലോചന എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home