ഏറ്റുമാനൂർ ഒരുങ്ങി
സിഐടിയു ജില്ലാ സമ്മേളനം 6 മുതൽ

സിഐടിയു ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർഥം ഏറ്റുമാനൂർ സെൻട്രൽ ജങ്‌ഷനിൽ സ്ഥാപിച്ച ഫ്ലക്‌സ്
ഏറ്റുമാനൂർ സിഐടിയു ജില്ലാ സമ്മേളനം 6, 7 തിയതികളില്‍ ഏറ്റുമാനൂർ എ വി റസൽ നഗറിൽ(തോംസണ്‍ കൈലാസ് ഓഡിറ്റോറിയം) നടക്കും. ഞായർ രാവിലെ 8.30ന് പ്രതിനിധികളുടെ രജിസ്ട്രേഷൻ ആരംഭിക്കും. 9.30ന് പതാക ഉയർത്തും. സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം സമ്മേളനം ഉദ്‌ഘാടനംചെയ്യും. ദേശീയ സെക്രട്ടറി കെ എ ഗോപിനാഥ്, സംസ്ഥാന സെക്രട്ടറി കെ എസ് സുനില്‍കുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ പി മേരി, ടി ആര്‍ രഘുനാഥൻ എന്നിവര്‍ പങ്കെടുക്കും. 11 സൗഹാര്‍ദ പ്രതിനിധികളടക്കം 429 പേർ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. പ്രചാരണ ബോർഡുകളും പോസ്‌റ്ററുകളും നാടാകെ നിറഞ്ഞു. വി ജയപ്രകാശ് ചെയര്‍മാനും പി വി പ്രദീപ് സെക്രട്ടറിയായുമുള്ള സ്വാഗതസംഘം പ്രവർത്തിക്കുന്നു. സംസ്ഥാന സമ്മേളനം കോട്ടയത്താണ്. നവംബർ ആറുമുതൽ ഒന്പതുവരെ കോട്ടയം മാമ്മൻ മാപ്പിള ഹാളിലാണ് സമ്മേളനം.










0 comments