ad
Deshabhimani

ചട്ടമ്പിസ്വാമി ജയന്തി ആഘോഷിച്ചു

Chattambiswamy Jayanti

കൊച്ചി കണയന്നൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ വിദ്യാധിരാജ ചട്ടമ്പിസ്വാമി ജയന്തി 
താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ ഡോ. എൻ സി ഉണ്ണിക്കൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 03, 2026, 02:20 AM | 1 min read

തൃപ്പൂണിത്തുറ


കൊച്ചി കണയന്നൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ 173–ാ മത് വിദ്യാധിരാജ ചട്ടമ്പിസ്വാമി ജയന്തി ആഘോഷിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ ഡോ. എൻ സി ഉണ്ണിക്കൃഷ്ണൻ ദീപം തെളിച്ച്‌ ഹാരാർപ്പണം നടത്തി. എ എ മദനമോഹനൻ അധ്യക്ഷനായി. വഹിച്ചു. എം കെ മോഹൻകുമാർ, മോഹന ചന്ദ്രൻ നായർ, പി ബി അംബിക, സൗമ്യ കുമ്പളം എന്നിവർ സംസാരിച്ചു.


​ചോറ്റാനിക്കര പുന്നച്ചാലിൽ എൻഎസ്എസ് കരയോഗത്തിൽ പ്രസിഡന്റ് വിനോദ് നെല്ലിയ്ക്കാപ്പിള്ളിൽ വിളക്ക്‌ തെളിയിച്ചു. എ എ മദനമോഹനൻ, എൻ എസ് വേണുഗോപാൽ , വൽസല ഉണ്ണിക്കൃഷ്ണൻ, സരസ്വതിഅമ്മ, ഗീത ദിലീപ് തുടങ്ങിയവർ സംസാരിച്ചു.


കൊച്ചി


​കടവന്ത്ര എൻഎസ്എസ് കരയോഗത്തിൽ ചട്ടമ്പിസ്വാമി ജയന്തിദിനം ആചരിച്ചു. കരയോഗം പ്രസിഡന്റ് മധു എടനാട്ട് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എൻ പി അനിൽകുമാർ സംസാരിച്ചു. ചട്ടമ്പിസ്വാമിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.


പെരുമ്പാവൂർ


തോട്ടുവ മംഗളഭാരതിയിൽ ചട്ടമ്പി സ്വാമികളുടെ 173–ാ-മത് ജയന്തി ദിനാഘോഷം നടന്നു. സ്വാമിനി ജ്യോതിർമയി ഭാരതി മുഖ്യപ്രഭാഷണം നടത്തി. സ്വാമിനി ത്യാഗീശ്വരി ഭാരതി അധ്യക്ഷയായി. കെ പി ലീലാമണി, സിന്ധു ദേവൻ, ബീന ദർശൻ, സിന്ധു ഗിരിജൻ എന്നിവർ സംസാരിച്ചു.


കോലഞ്ചേരി


തിരുവാണിയൂർ വെങ്കിട ഭക്താനന്ദപുരം ആശ്രമത്തിൽ ചട്ടമ്പിസ്വാമി സന്ദർശന ദിനാചരണവും അനുസ്‌മരണവും നടത്തി. ക്ഷേത്ര മേൽശാന്തി ആദിത്യ ഹരി ഉദ്ഘാടനം ചെയ്തു. ആശ്രമം രക്ഷാധികാരി എം കെ പുരുഷോത്തമൻ, കേരള ദർശനവേദി ചെയർമാൻ എ പി മത്തായി, അജിത് കുമാർ പാലാഴി, എൻ കെ മത്തായി, കെ ഒ ജോർജ്, എൻ കെ കുമാരൻ എന്നിവർ സംസാരിച്ചു.


ആമ്പല്ലൂർ

തോട്ടറ എൻഎസ്എസ് കരയോഗം, വനിതാസമാജം, ബാലസമാജം എന്നിവ സംയുക്തമായി ചട്ടമ്പിസ്വാമി ജയന്തി ആഘോഷിച്ചു. കരയോഗം പ്രസിഡന്റ്‌ ടി ആർ ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ശശികല സുധാകരൻ അധ്യക്ഷയായി. രാമകൃഷ്ണൻനായർ, കെ എസ് രാജീവ്, എം കെ നന്ദകുമാർ, രാജശേഖരൻനായർ, ചന്ദ്രിക രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home