മെഴുകുതിരി മാർച്ച്

കായംകുളം
ഡൽഹിയിലെ വിദ്യാർഥിസമര വിജയത്തിൽ കേരള കർഷകസംഘം ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ മെഴുകുതിരി കത്തിച്ച് അഭിവാദ്യമർപ്പിച്ചു. പത്തിയൂർ ജങ്‌ഷനിൽ നടന്ന മാർച്ച് ഏരിയ പ്രസിഡന്റ് ജി ഹരികുമാർ ഉദ്ഘാടനംചെയ്‌തു. ഏരിയ എക്‌സിക്യൂട്ടീവ് അംഗം ജയകുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ കെ ജോണി, രാഖി വിജയൻ, കെ ബി പ്രകാശ് എന്നിവർ സംസാരിച്ചു. പെരിങ്ങാലയിൽ ഏരിയ ജോയിന്റ് സെക്രട്ടറി പി സുരേഷ്‌കുമാർ ഉദ്ഘാടനംചെയ്‌തു. സി എസ് സുഭാഷ് സംസാരിച്ചു. ചേരാവള്ളിയിൽ സിപിഐ എം ഏരിയ കമ്മിറ്റി അംഗം പി അരവിന്ദാക്ഷൻ ഉദ്ഘാടനംചെയ്‌തു. എസ് കേശുനാഥ്, എം ആർ സുരേഷ്ബാബു, എസ് ജയദേവൻപിള്ള, വിജയകുമാരൻനായർ എന്നിവർ സംസാരിച്ചു.










0 comments