print edition ഡൽഹിയിൽ 7 റൗണ്ട്


സ്വന്തം ലേഖകൻ
Published on Jul 28, 2026, 02:28 AM | 1 min read
ന്യൂഡൽഹി: ജന്തർമന്തറിൽ യുവജനങ്ങളെയും വിദ്യാർഥികളെയും നേരിടാൻ മോദി സർക്കാർ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചതായി സ്ഥിരീകരണം. കശ്‌മീർ തെരുവുകളിൽ കണ്ട ക്രൂരതയാണ് രാജ്യതലസ്ഥാനത്തും ആവർത്തിച്ചത്. സിആർപിഎ-ഫിന്റെ റാപ്പിഡ് ആക്‌ഷൻ ഫോഴ്‌സ് (ആർഎഎഫ്) ഉദ്യോഗസ്ഥർ ഏഴ് റൗണ്ട് പെല്ലറ്റ് വെടിയുതിർത്തെന്നും അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റെന്നും സിആർപിഎഫിന്റെ ആഭ്യന്തര അന്വേഷണത്തിൽ തെളിഞ്ഞു. ഇതോടെ, കേന്ദ്രസർക്കാരിന്റെ നുണപ്രചാരണങ്ങളും അടിച്ചമർത്തൽ രാഷ്‌ട്രീയത്തിന്റെ മുഖംമൂടിയും അഴിഞ്ഞുവീണു.
ഭീകരർക്കും വിഘടനവാദികൾക്കും മറ്റും എതിരെ പ്രയോഗിക്കാറുള്ള പെല്ലറ്റ് തോക്ക് ഡൽഹി പ്രക്ഷോഭത്തിലും പ്രയോഗിച്ചതായി നേരത്തേ വ്യക്തമായിരുന്നു. 20ന് പാർലമെന്റ് മാർച്ചിനിടെയുണ്ടായ നരനായാട്ടിൽ പെല്ലറ്റ് ചീളുകൾ തറച്ച് നിരവധി പേർക്ക് പരിക്കേറ്റു. ഡൽഹി സർവകലാശാലയിലെ വിദ്യാർഥി സാഹിൽ ലോച്ചാബി (20) ന്റെ ഒരു കണ്ണിന്റെ കാഴ്‌ച നഷ്‌ടപ്പെട്ടു. നോയ്‌ഡയിൽ ജോലി ചെയ്യുന്ന ഇർഷാദ് മൻസൂരി(25), ഒൗട്ട്‌ലുക് മാസികയിലെ മാധ്യമപ്രവർത്തകൻ എന്നിവർ ചികിത്സയിലാണ്. അസാധാരണ സാഹചര്യങ്ങളിൽ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചശേഷം മാത്രമേ മാരകായുധങ്ങൾ ഉപയോഗിക്കാൻ പാടുള്ളൂ.
അവകാശപ്പോരാട്ടങ്ങളെ ആയുധംകൊണ്ട് അടിച്ചമർത്താൻ ഉത്തരവിട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്‌ക്കണമെന്ന ആവശ്യം ശക്ത മായി.










0 comments