പി എ കുമാരനെ അനുസ്മരിച്ചു

കമ്പിത്തപാൽ ജീവനക്കാരുടെ നേതാവ് പി എ കുമാരന്റെ രണ്ടാം ചരമവാർഷികവും സ്മരണിക പ്രകാശിപ്പിക്കലും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
കമ്പിത്തപാൽ ജീവനക്കാരുടെ നേതാവ് പി എ കുമാരന്റെ രണ്ടാം ചരമവാർഷികവും സ്മരണിക പ്രകാശിപ്പിക്കലും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്തു.
സ്മരണിക എഐബിഡിപിഎ രക്ഷാധികാരി വി എ എൻ നമ്പൂതിരി എൻസിസിപിഎ ആക്ടിങ് ജനറൽ സെക്രട്ടറി കെ ജി ജയരാജിന് നൽകി പ്രകാശിപ്പിച്ചു. എഐബിഡിപിഎ ജില്ലാ പ്രസിഡന്റ് പി എസ് പീതാംബരൻ അധ്യക്ഷനായി. കെ എ അലി അക്ബർ, പി ജനാർദനൻ, എം എൻ അരുൺകുമാർ, എസ് കൃഷ്ണമൂർത്തി, സി എം നാസർ, എം ആർ രാജേന്ദ്രൻനായർ തുടങ്ങിയവർ സംസാരിച്ചു.










0 comments