ad
Deshabhimani

print edition കേരളത്തിൽ 5000 പേർക്കെതിരെ കേസ്‌

ബാരിക്കേ‍ഡുകള്‍ മറികടന്ന് പാര്‍ലമെന്റിനുമുന്നിലെത്തിയ വിദ്യാര്‍‌ഥികള്‍ക്കുനേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചപ്പോള്‍
വെബ് ഡെസ്ക്

Published on Jul 28, 2026, 02:20 AM | 1 min read

തിരുവനന്തപുരം: ഡൽഹിയിൽ പ്രക്ഷോഭത്തിനെതിരായ പൊലീസ്‌ നടപടിക്കെതിരെ രാഹുൽ ഗാന്ധി പ്രതികരിക്കുമ്പോൾ സംഘപരിവാർ പ്രീണനം തുടരുന്ന കേരള പൊലീസ്‌ നടത്തുന്നത്‌ ക്രൂരമായ വിദ്യാർഥി വേട്ട. അയ്യായിരത്തോളം പേർക്കെതിരെയാണ് കേസ്. എസ്‌എഫ്‌ഐ ജില്ലാ ഭാരവാഹികൾ ഉൾപ്പെടെ 166 പേരെ അറസ്റ്റ്‌ചെയ്‌തു.


കൊച്ചിയിൽ റാപ്പർ വേടനടക്കമുള്ളവർക്കെതിരെ കേസെടുത്തു. ഫുട്‌ബോൾ താരം സി കെ വിനീത്‌, ഗായകൻ അലോഷി, അവതാരക രഞ്ജിനി ഹരിദാസ്‌, മാധ്യമപ്രവർത്തക കെ കെ ഷാഹിന, എഴുത്തുകാരി നവമി തുടങ്ങിയവർക്കെതിരെയും കേസെടുത്തു.


കണ്ണൂരിൽ വിദ്യാർഥിയായ കശ്യപിനെ റിമാൻഡ്‌ചെയ്‌തു. അറസ്റ്റിൽ പ്രതിഷേധിക്കാൻ ട‍ൗൺ സ്റ്റേഷനിലെത്തിയ എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി ജോയൽ തോമസുൾപ്പെടെ 20 പേർക്കെതിരെ കേസെടുത്തു. ഹെഡ് പോസ്റ്റ് ഓഫീസ്‌ മാർച്ചിൽ പങ്കെടുത്തതിന്‌ കണ്ടാലറിയാവുന്ന രണ്ടായിരം പേർക്കെതിരെയും കേസുണ്ട്‌. എസ്‌എഫ്‌ഐ അവകാശപത്രിക മാർച്ച്‌ നടത്തിയതിനും 33 പേർക്കെതിരെ സെൻട്രൽ പൊലീസ്‌ കേസെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home