പ്രതിഷേധിച്ച് ജീവനക്കാരും അധ്യാപകരും

ആലപ്പുഴ
ബജറ്റിൽ സിവിൽ സർവീസിനെ അവഗണിച്ചതിൽ സർക്കാർ ജീവനക്കാരും അധ്യാപകരും ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധിച്ചു. എൽഡിഎഫ് സർക്കാർ ശമ്പളത്തിന് നീക്കിവച്ച തുകയിൽ 8,222 കോടിയുടെ വെട്ടിക്കുറവാണ് യുഡിഎഫ് സർക്കാർ ബജറ്റിൽ വരുത്തിയത്. ജീവനക്കാരെ ആശങ്കയിലാക്കുന്ന തരത്തിൽ സിവിൽ സർവീസിനെ അപകടപ്പെടുത്തുമെന്ന സൂചനയാണ് ഓരോ ബജറ്റ് നിർദ്ദേശങ്ങളിലും.
ആലപ്പുഴ കലക്‌ടറേറ്റിന് മുന്നിൽ നടത്തിയ ആക്ഷൻ കൗൺസിൽ ഓഫ് സ്‌റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് സംഘടിപ്പിച്ച പ്രകടനം പിഎസ്‌സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ രാജു ഉദ്ഘാടനംചെയ്തു. ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ സി സിലീഷ്, കെഎസ്ടിഎ ജില്ലാ സെക്രട്ടറി ടി ജെ അജിത്, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ബൈജു പ്രസാദ്, കെജിഒഎ സംസ്ഥാന കമ്മിറ്റി അംഗം ജെ പ്രശാന്ത് ബാബു, കെജിഎൻഎ ജില്ലാ സെക്രട്ടറി ലെവിൻ കെ ഷാജി എന്നിവർ സംസാരിച്ചു. ചേർത്തലയിൽ കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗം എൻ എസ് ശ്രീകുമാർ, മാവേലിക്കരയിൽ കെജിഒഎ സംസ്ഥാന കമ്മിറ്റിയംഗം കെ സീന, കുട്ടനാട് എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റംഗം കെ രാജ് കുമാർ, കാർത്തികപ്പള്ളിയൽ എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയംഗം ബി ബിനു എന്നിവരും ഉദ്ഘാടനംചെയ്തു.










0 comments