അന്യായ സ്ഥലംമാറ്റം പട്ടികവർഗ ഓഫീസിന് മുന്നിൽ പ്രതിഷേധം

കാസർകോട് കെജിഒഎ സംസ്ഥാനകമ്മിറ്റി അംഗം കെ വി രാഘവനെ പുനലൂരിലേക്ക് സ്ഥലംമാറ്റിയ അധികാരികളുടെ അന്യായവും ജനാധിപത്യവിരുദ്ധവുമായ നടപടിക്കെതിരെ എഫ്എസ്ഇടിഒ ജില്ലാകമ്മിറ്റി നേതൃത്വത്തിൽ ജില്ലാ പട്ടികവർഗ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു. കെഎസ്ടിഎ സംസ്ഥാന ട്രഷറർ കെ രാഘവൻ ഉദ്‌ഘാടനം ചെയ്‌തു. എഫ്എസ്ഇടിഒ ജില്ലാസെക്രട്ടറി കെ ഹരിദാസ്, എൻജിഒ യൂണിയൻ ജില്ലാസെക്രട്ടറി ടി ദാമോദരൻ, കെജിഒഎ ജില്ലാസെക്രട്ടറി മധു കരിമ്പിൽ, സംസ്ഥാനകമ്മിറ്റി അംഗം സി എം സുധീഷ്‌കുമാർ എന്നിവർ സംസാരിച്ചു.









0 comments