കൈക്കരുത്തിന്റെ മെഡല്‍തിളക്കത്തില്‍ അച്ഛനും മകളും

നീലേശ്വരം ദേശീയ പഞ്ചഗുസ്തിചാമ്പ്യന്‍ഷിപ്പില്‍ സ്വർണത്തിളക്കത്തിൽ അച്ചനും മകളും. നീലേശ്വരം പൂവാലംകൈ ‘നീഹാര’ത്തില്‍ പി പ്രശാന്ത്കുമാറും മകൾ ശീതളുമാണ് അപൂർവ നേട്ടംകൊയ്തത്. പുരുഷവിഭാഗം ഗ്രാന്‍ഡ് മാസ്റ്റര്‍ 86 കിലോവിഭാഗത്തില്‍ ഇടതും വലതും കൈകളില്‍ പ്രശാന്ത് സ്വര്‍ണമെഡലുകള്‍ നേടിയപ്പോൾ പിതാവിന്റെ പരിശീലനത്തിലൂടെ വളര്‍ന്ന മകൾ ശീതള്‍ പെണ്‍കുട്ടികളുടെ 63 കിലോ അണ്ടര്‍18 വിഭാഗത്തില്‍ ഇടതു കൈയിൽ വെള്ളിമെഡലും വലതുകൈയിൽ വെങ്കലമെഡലും നേടി. സെപ്റ്റംബര്‍ 22 മുതല്‍ 28 വരെ ജപ്പാനില്‍ നടക്കുന്ന ലോകപഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇരുവരും ഇന്ത്യയെ പ്രതിനിധീകരിക്കും. മൂന്ന് മാസത്തോളം കഠിനപരിശീലനം നടത്തി ലോകചാമ്പ്യന്‍ഷിപ്പിലും മെഡല്‍ നേടാനാകുമെന്ന പ്രതീക്ഷയിലാണ് ഇരുവരും. ചെറുവത്തൂര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയാണ് ശീതൾ. അമ്മ: ധനലക്ഷ്മി. നീലേശ്വരം പവര്‍ ജിംനേഷ്യത്തിലെ സുമനേഷാണ് ഇരുവരുടെയും ഫിറ്റ്നസ് ട്രെയിനര്‍.










0 comments