കായംകുളത്തിന് കരുത്തേകാൻ 134.50 കോടിയുടെ പദ്ധതികൾ

Budget
കായംകുളം
സംസ്ഥാന ബജറ്റിൽ കായംകുളം മണ്ഡലത്തിൽ 134.50 കോടി രൂപയുടെ പദ്ധതികൾ അനുവദിച്ചു. കെഎസ്ടിപി യുടെ രണ്ടാംഘട്ട പുനരുദ്ധാരണ പദ്ധതിയിൽ കായംകുളം പത്തനാപുരം റോഡ്, കായംകുളം തിരുവല്ല റോഡ് എന്നിവയുടെ നവീകരണത്തിനും, മലയൻ കനാൽ കരിപ്പുഴ തോടുകളുടെ പുനരുദ്ധാരണത്തിനും 40 കോടി രൂപ അനുവദിച്ചു. നാടക ഇതിഹാസങ്ങളെ ആദരിക്കുന്ന 2.50 കോടി രൂപയുടെ നാടകഗൃഹം പദ്ധതിയിൽ കൃഷ്ണപുരം തോപ്പിൽഭാസി ഓഡിറ്റോറിയത്തിന്റെ രണ്ടാംഘട്ട നിർമാണം, ഗ്രന്ഥശാലകൾ ഹൈടെക്കാക്കുന്നതിന് ഒരു കോടി, പഞ്ചായത്ത് നഗരസഭകളെ ബന്ധിപ്പിക്കുന്ന ഗ്രാമീണറോഡുകളുടെ പുനരുദ്ധാരണത്തിന് അഞ്ച് കോടി, ചെട്ടികുളങ്ങര കൂനംകുളങ്ങര ചിറ ഇൻഡോർ സ്റ്റേഡിയം, ദേവികുളങ്ങര ജി എസ് ആർവിഎൽപിഎസ്, കായംകുളം ഗവ. യുപിഎസ്, പത്തിയൂർ കീരിക്കാട് എൽപിഎസ്, ഗവ. എൽപിഎസ് എരുവ സൗത്ത്, ദേവികുളങ്ങര പുതുപ്പള്ളി നോർത്ത് യുപിഎസ്, ഗവ. എൽപിഎസ് പേള എന്നിവയുടെ കെട്ടിട നിർമാണത്തിന് ഒരു കോടി വീതവും ചെട്ടികുളങ്ങര തെക്കേക്കര എൽപിഎസ് കൊട്ടാരത്തിൽ, ചെട്ടികുളങ്ങര ഗവ. എൽപിഎസ് എന്നിവയുടെ കെട്ടിട നിർമാണത്തിന് രണ്ട് കോടിയും അനുവദിച്ചു. ഭരണിക്കാവ് ടി എം വർഗീസ് റോഡിലെ ചേരാവള്ളി പാലത്തിന് രണ്ട് കോടിയും ബജറ്റ് ടോക്കൺ പ്രോവിഷനിൽ ഉൾപ്പെടുത്തി ബിഎഡ് സെന്റർ കെട്ടിടത്തിന് അഞ്ച് കോടിയും, കുടിവെള്ള വിതരണത്തിന് വാട്ടർ പമ്പിങ് മെയിൻ സ്ഥാപിക്കുന്നതിന് 30 കോടിയും, ദേവികുളങ്ങര പോച്ചയിൽ പാലം 5 കോടി, കണ്ടല്ലൂർ കൃഷിഭവൻ കെട്ടിടംഒരു കോടി, ടി എം ചിറ പാലം 30 കോടി, എന്നിവയാണ് ബജറ്റിലുള്ളത്.










0 comments