ചെസിൽ പ്രിൻസ്, കാരംസിൽ അഭിരാജ്– സുജിത്

കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചെസ്, കാരംസ് മത്സരങ്ങൾ നഗരസഭാധ്യക്ഷ കെ കെ ജയമ്മ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി റെഡ്സ്റ്റാർ എൻജിഒ കലാവേദി സർക്കാർ ജീവനക്കാർക്കായി ചെസ്, -കാരംസ് മത്സരങ്ങൾ സംഘടിപ്പിച്ചു. നഗരസഭാധ്യക്ഷ കെ കെ ജയമ്മ ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ്പ്രസിഡന്റ് എഫ് റഷീദ കുഞ്ഞ് അധ്യക്ഷയായ-ി. സംസ്ഥാന കമ്മിറ്റിയംഗം പി സജിത്ത്, ജില്ലാ സെക്രട്ടറി സി സിലീഷ്, റെഡ്സ്റ്റാർ എൻജിഒ കലാവേദി കൺവീനർ ടി കെ മധുപാൽ എന്നിവർ സംസാരിച്ചു. സംസ്ഥാന മത്സരം ശനിയാഴ്ച തൊടുപുഴയിലാണ്. വിജയികൾ: ചെസ് – ഒന്നാംസ്ഥാനം:- കെ വി പ്രിൻസ് (സബ് രജിസ്ട്രാർ ഓഫീസ് – ചേർത്തല), രണ്ടാംസ്ഥാനം: അജീഷ് റഹ്‌മാൻ (ജില്ലാ ലേബർ ഓഫീസ് – ആലപ്പുഴ), മൂന്നാംസ്ഥാനം: വി ആർ റെജി (പഞ്ചായത്ത് ഓഫീസ് – പള്ളിപ്പാട്). കാരംസ്– ഒന്നാംസ്ഥാനം: എ അഭിരാജ് (പഞ്ചായത്ത് ഓഫീസ് – കാവാലം), പി യു സുജിത്ത് (എഇഒ ഓഫീസ് – മങ്കൊമ്പ്), രണ്ടാംസ്ഥാനം: പി എസ് സാലസ് (ഡിവിസി യൂണിറ്റ് – ആലപ്പുഴ), എച്ച് പ്രമോദ്ലാൽ (ജെ ആർ (ജനറൽ) ഓഫീസ് – ആലപ്പുഴ), മൂന്നാംസ്ഥാനം: ശ്രീജിത്ത് ഷാജി (പിഡബ്ല്യുഡി ബ്രിഡ്ജസ് ഓഫീസ് – ആലപ്പുഴ), പി എസ് ആന്റണി (ഡിവിസി യൂണിറ്റ് – ആലപ്പുഴ).








0 comments