Deshabhimani

കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ 
മണ്ഡരി സാന്നിധ്യം

രോഗം ബാധിച്ച  നെൽച്ചെടികൾ

രോഗം ബാധിച്ച നെൽച്ചെടികൾ

വെബ് ഡെസ്ക്

Published on Oct 15, 2026, 01:45 AM | 1 min read

മങ്കൊമ്പ്

കുട്ടനാട്ടില്‍ രണ്ടാം കൃഷി ചെയ്യുന്ന പാടശേഖരങ്ങളിലെ നെൽച്ചെടികളിൽ മണ്ഡരിയുടെ സാന്നിധ്യം. സംസ്ഥാന കീടനിരീക്ഷണ കേന്ദ്രവും മങ്കൊമ്പ് എം എസ് സ്വാമിനാഥന്‍ നെല്ലുഗവേഷണകേന്ദ്രവും ചേർന്ന്‌ നടത്തിയ പരിശോധനയിലാണ് രോഗസാന്നിധ്യം കണ്ടെത്തിയത്. ചില പാടശേഖരങ്ങളിലെ നെല്‍ച്ചെടിയുടെ കതിരുകളും പോളകളും പരിശോധിച്ചതിൽ മണ്ഡരിയുടെ സാന്നിധ്യവും പോളകളിലെ തവിട്ടുനിറത്തിലുള്ള പാടുകളും കണ്ടെത്തി. ഒളിഗോനിക്കസ് ഒറൈ സെ എന്ന ശാസ്‌ത്രീയ നാമത്തിൽ അറിയപ്പെടുന്ന മണ്ഡരികൾ നെല്ലിന്റെ പോളകളുടെ ഉള്ളിലിരുന്ന് നീരൂറ്റിക്കുടിക്കുകയും, വംശവർധന നടത്തുകയുംചെയ്യുന്നു. പകല്‍സമയത്തെ ചൂടുള്ള അന്തരീക്ഷവും ഇടവിട്ടുള്ള മഴയും ഇവയുടെ വര്‍ധനയ്‌ക്ക്‌ കാരണമാകുന്നു. ഇതിനൊപ്പം അക്രോസിലിന്‍ഡ്രിയം ഒറൈസെ എന്ന കുമിളിന്റെ സാന്നിധ്യം ചിലപാടശേഖരങ്ങളില്‍ പോളചീയല്‍ രോഗത്തിനും കാരണമാകുന്നുണ്ട്. ഇത് നെൻമണികള്‍ക്ക് കറവലും പതിര്‍കോളും, നെല്ലിന്റെ തൂക്കം കുറയുന്നതിനും ഇടയാക്കുന്നു. കാലാവസ്ഥ അനുകൂലമാകുന്ന സാഹചര്യത്തിൽ മണ്ഡരിയുടെ ആക്രമണം വ്യാപിക്കുമെന്നതിനാൽ കറവൽ രോഗം കൂടുതലായി കാണുന്ന പാടശേഖരങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിച്ച് കീടരോഗബാധ ഉറപ്പാക്കേണ്ടതാണ്. കീടവ്യാപനം തടയാൻ കീടനാശിനി പ്രയോഗം വിദഗ്ധോപദേശപ്രകാരം നൽകാവുന്നതാണ്. കെസിപിഎമ്മിൽനിന്ന്‌ ഡെപ്യൂട്ടി ഡയറക്‌ടർ പി രേണു, അസിസ്‌റ്റന്റ്‌ ഡയറക്‌ടർ എം കെ രജനി, ഫീൽഡ് സ്‌റ്റാഫുകൾ, നെല്ല് ഗവേഷണ കേന്ദ്രത്തിലെ ശാസ്‌ത്രജ്ഞരായ ഡോ. എം സുരേന്ദ്രൻ, ഡോ. ജ്യോതി സാറാ ജേക്കബ് എന്നിവർ കീടരോഗ നിർണയ സംഘത്തിലുണ്ടായിരുന്നു. കൂടുതൽ വിവരങ്ങൾക്ക് സംസ്ഥാന കീടനീരിക്ഷണ കേന്ദ്രവുമായോ മങ്കൊമ്പ് എം എസ് സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രവുമായോ ബന്ധപ്പെടാവുന്നതാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home