Deshabhimani

മെഡിക്കൽ കോളേജുകളിലെ സ്ഥലംമാറ്റം; 
ജീവനക്കാർ പ്രതിഷേധിച്ചു

പ്രതിഷേധിച്ചു

അനധികൃത സ്ഥലംമാറ്റത്തിനെതിരെ കേരള എൻജിഒ യൂണിയൻ എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ നടത്തിയ പ്രകടനം

വെബ് ഡെസ്ക്

Published on Oct 15, 2026, 02:15 AM | 1 min read

കൊച്ചി


മെഡിക്കൽ കോളേജുകളിലെ രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റത്തിനെതിരെ ജീവനക്കാർ പ്രതിഷേധിച്ചു.


എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ ഫാർമസിസ്റ്റും കേരള എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗവുമായ കെ ആർ ദിനേശ്കുമാറിനെയാണ്‌ കോന്നി മെഡിക്കൽ കോളേജിലേക്ക് സ്ഥലംമാറ്റിയത്‌. ദിനേശ്കുമാറിനെ ദ്രോഹിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ സ്ഥലംമാറ്റത്തിൽ കോന്നി മെഡിക്കൽ കോളേജിലെ ഫാർമസിസ്റ്റ് ശ്രുതി സുരേന്ദ്രനും ബലിയാടായതായി യൂണിയൻ ആരോപിച്ചു.


ചികിത്സാസൗകര്യങ്ങൾ പരിഗണിച്ച് വീടിനടുത്ത് ജോലിചെയ്തിരുന്ന ശ്രുതിയെ ചട്ടങ്ങൾ ലംഘിച്ച് തൃശൂർ മെഡിക്കൽ കോളേജിലേക്ക് സ്ഥലംമാറ്റുകയായിരുന്നു.

എറണാകുളം മെഡിക്കൽ കോളേജിൽ എൻജിഒ യൂണിയൻ സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ ജോയിന്റ് സെക്രട്ടറി എൻ എം രാജേഷ് ഉദ്ഘാടനംചെയ്തു. ഏരിയ സെക്രട്ടറി ഇ ടി ഷാജി, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എ സി ഗിരിജ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home