Deshabhimani

വിളംബര ജാഥ നടത്തി

ഇൻക്ലൂസീവ്‌ കായിക മേള ഇന്ന്‌

a

ജില്ലാ ഇൻക്ലൂസിവ് കായിക മേളയുടെ വിളംബര ജാഥ വി സുനിൽ ഫ്ലാഗ് ഓഫ് ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 15, 2026, 02:27 AM | 1 min read

മേപ്പയൂർ

സമഗ്ര ശിക്ഷ കേരളയും പൊതു വിദ്യാഭ്യാസ വകുപ്പും നടത്തുന്ന ജില്ലാ ഇൻക്ലൂസീവ് കായികമേള വ്യാഴം മേപ്പയൂർ ഗവ. വൊക്കേഷണൽ ഹയർ സെക്ക ൻഡറി സ്കൂളിലെ സിന്തറ്റിക് ട്രാക്കിൽ നടക്കും. അഞ്ഞൂറോളം വിദ്യാർഥികൾ പങ്കെടുക്കും. മേളയുടെ മുന്നോടിയായി മേപ്പയൂരിൽ വിളംബര ജാഥ നടത്തി. മേപ്പയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ വി സുനിൽ ഫ്ളാഗ് ഓഫ് ചെയ്തു.

മേലടി ബ്ലോക്ക് പഞ്ചായത്തംഗം നിഷാദ് പൊന്നങ്കണ്ടി, പ്രിൻസിപ്പൽ എം സക്കീർ, ഡിപിഒമാരായ പി ഷമീർ, അഹമ്മദ് ഷമീം, പിടിഎ പ്രസിഡന്റ്‌ വി പി ബിജു, എസ്എംസി ചെയർമാൻ ഷബീർ ജന്നത്ത്, പിടിഎ വൈസ് പ്രസിഡന്റ് കെഎംഎ അസീസ്, ആനേരി നസീർ, കെ നസീബ്, രാജീവൻ കൊടലൂർ, പി കെ പ്രിയേഷ് കുമാർ, എം എം ബാബു, എ സുഭാഷ് കുമാർ, മേലാട്ട് നാരായണൻ, വി പി ദാനിഷ് എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home