രക്തസാക്ഷി മുഹമ്മദ് റഫീഖിനെ അനുസ്മരിച്ചു

കാസർകോട് ബിജെപി – ആർഎസ്എസ് സംഘം കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ നേതാവ് പെരിയടുക്കയിലെ മുഹമ്മദ് റഫീഖിന്റെ 18–ാം രക്തസാക്ഷിത്വ വാർഷിക ദിനം ഡിവൈഎഫ്ഐ നേതൃത്വത്തിൽ ആചരിച്ചു. രാവിലെ സ്മൃതി മണ്ഡപത്തിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും നടത്തി. അനുസ്മരണ പൊതുയോഗം ജില്ലാ സെക്രട്ടറി എം വി രതീഷ് ഉദ്ഘാടനം ചെയ്തു. സഫീർ ഗുൽസാർ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി സെക്രട്ടറി സുഭാഷ് പാടി, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അനുരാജ്, പ്രവീൺ പാടി, കെ ജ്യോതി, ബി ദീക്ഷിത എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി അസർ പെരിയടുക്ക സ്വാഗതം പറഞ്ഞു.









0 comments