Deshabhimani

അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ ജില്ലാ മത്സരത്തിന്‌ സംഘാടക സമിതിയായി

അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ജില്ലാ മത്സരത്തിന്റെ സംഘാടകസമിതി രൂപീകരണം കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി വി രമേശൻ ഉദ്‌ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Oct 15, 2026, 03:00 AM | 1 min read

കാഞ്ഞങ്ങാട്‌ അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ സീസൺ 15ന്റെ ജില്ലാ മത്സരം 25ന്‌ ഹൊസ്‌ദുർഗ്‌ ജിഎച്ച്‌എസ്‌എസിൽ നടക്കും. എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങൾക്കായി ക്വിസ്‌, ഹൈസ്‌കൂൾ–ഹയർസെക്കൻഡറി വിഭാഗത്തിനായി പ്രസംഗം എന്നിവയാണ്‌ മത്സരങ്ങൾ. ഉപജില്ലയിൽ നിന്ന്‌ ക്വിസ്‌ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരും പ്രസംഗ മത്സരത്തിലെ ഒന്നാം സ്ഥാനക്കാരുമാണ്‌ ജില്ലാ മത്സരത്തിൽ പങ്കെടുക്കുക. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി ശാസ്‌ത്ര പാർലമെന്റും സംഘടിപ്പിക്കും. 100 വിദ്യാർഥികൾക്കാണ്‌ ഇതിലേക്ക്‌ പ്രവേശനം. ഇതിനുള്ള രജിസ്‌ട്രേഷൻ അടുത്ത ദിവസം ആരംഭിക്കും. സംഘാടക സമിതി രൂപീകരണ യോഗം കാഞ്ഞങ്ങാട്‌ നഗരസഭാ ചെയർമാൻ വി വി രമേശൻ ഉദ്‌ഘാടനംചെയ്‌തു. കെ രാജ്‌മോഹൻ അധ്യക്ഷനായി. കെഎസ്‌ടിഎ സംസ്ഥാന ട്രഷറർ കെ രാഘവൻ, ജില്ലാ സെക്രട്ടറി ടി പ്രകാശൻ, ജില്ലാ പ്രസിഡന്റ്‌ കെ വി സുജാത, സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം കെ ഹരിദാസ്‌, ജില്ലാ പഞ്ചായത്തംഗം കെ സബീഷ്‌, കാഞ്ഞങ്ങാട്‌ നഗരസഭാ വൈസ്‌ ചെയർപേഴ്‌സൺ ലത ബാലകൃഷ്‌ണൻ, കാഞ്ഞങ്ങാട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സുജാത, അജാനൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി തുളസി, വൈസ്‌ പ്രസിഡന്റ്‌ മൂലക്കണ്ടം പ്രഭാകരൻ, നഗരസഭാ സ്ഥിരം സമിതി ചെയർമാന്മാരായ എം വിജയൻ, മുഹമ്മദ്‌ മുറിയനാവി, ഫ‍ൗസിയ ഷെറീഫ്‌ തുടങ്ങിയവരും ഡോ. സി ബാലൻ, എ മാധവൻ, വി വി പ്രസന്നകുമാരി, പി പ്രകാശൻ‍ എന്നിവരും സംസാരിച്ചു. പി അജീന്ദ്രൻ മത്സരം സംബന്ധിച്ച്‌ വിശദീകരിച്ചു. ദേശാഭിമാനി അസി. മാനേജർ എൻ വി രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. 150 അംഗ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികൾ: വി വി രമേശൻ (ചെയർമാൻ), പി കെ നിശാന്ത്‌, കെ രാഘവൻ, എ വി സുരേഷ്‌ബാബു, പി ഉഷ, ഡോ. സി ബാലൻ(വൈസ്‌ ചെയർമാന്മാർ), പി പ്രകാശൻ (ജനറൽ കൺവീനർ), ടി പ്രകാശൻ, കെ വി രാജൻ, പി ദിലീപ്‌കുമാർ, പപ്പൻ കുട്ടമത്ത്‌, എൻ വി ബാലൻ (കൺവീനർമാർ). വിവിധ സബ്‌ കമ്മിറ്റികളും രൂപീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home