Deshabhimani

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് അപകടം പതിയിരിക്കുന്നുണ്ട്‌ പുല്ലൂര്‍ പാലത്തില്‍

ദേശീയപാതയിലെ പുല്ലൂര്‍ പാലത്തില്‍ രൂപപ്പെട്ട കുഴിയില്‍ നിന്ന് കന്പികള്‍ പുറത്തേക്ക് തള്ളിയ നിലയില്‍
വെബ് ഡെസ്ക്

Published on Oct 15, 2026, 03:00 AM | 1 min read

പുല്ലൂർ ദേശീയപാതയിലൂടെ വാഹനമോടിച്ചുവരുന്നവര്‍ പുല്ലൂര്‍ പാലത്തിലെത്തുന്പോള്‍ സൂക്ഷിക്കണം. അപകടത്തില്‍പെടുക മാത്രമല്ല, ജീവന് തന്നെ അപകടം സംഭവിച്ചേക്കാം. നിര്‍മാണം അവസാനഘട്ടത്തിലെത്തിയിരിക്കുന്ന പുല്ലൂർ പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് അപകടം പതിയിരിക്കുന്നത്. പാലത്തിന്റെ മുകൾവശം കോൺക്രീറ്റ് പൊട്ടി കമ്പികൾ പുറത്തേക്ക് തള്ളിയ നിലയിലാണുള്ളത്. വാഹനങ്ങള്‍ കന്പികളില്‍ തട്ടി നിയന്ത്രണം വിട്ടാല്‍ വലിയ അപകടമാകും. പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് മധ്യഭാഗത്തായി രണ്ടിടങ്ങളിലാണ് കൂർത്ത കമ്പികൾ തള്ളി നില്‍ക്കുന്നത്. കോൺക്രീറ്റ് നീങ്ങി രൂപപ്പെട്ട കുഴിയില്‍നിന്നാണ് കന്പികള്‍ പുറത്തേക്ക് തള്ളിയത്‌. വളരെ അടുത്തെത്തിയാൽ മാത്രമേ പുറത്തേക്ക് തള്ളി നിൽക്കുന്ന കമ്പികൾ കാണാനാകൂ. അതിവേഗത്തിൽ ഓടിച്ചുവരുന്പോള്‍ കുറച്ച് ദൂരെ നിന്നെങ്കിലും കന്പി കണ്ടില്ലെങ്കില്‍ അപകടമാകും. അടുത്തെത്തുന്പോള്‍ കമ്പിയിൽ തട്ടാതെ ഒഴിഞ്ഞുമാറാൻ ശ്രമിച്ചാല്‍പോലും അപകടം സംഭവിക്കും. രാത്രികാലങ്ങളിൽ കന്പികള്‍ തള്ളിനില്‍ക്കുന്നത് ശ്രദ്ധയില്‍പെടില്ല. അതുകൊണ്ട് രാത്രി യാത്രക്കാരാണ് കൂടുതല്‍ ജാഗ്രത കാണിക്കേണ്ടത്. കോൺക്രീറ്റ് ജോലികള്‍ പൂർത്തിയായി കുറച്ചു പിന്നിടുമ്പോഴേക്കും പാലത്തിലെ കന്പികള്‍ ഇളകിയതിന് കാരണം കോണ്‍ക്രീറ്റ് ജോലിയിലെ ക്രമക്കേടാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ പണി പൂർത്തിയായിട്ടുണ്ട്. ഇപ്പോൾ കിഴക്കുഭാഗത്താണ് പണി പുരോഗമിക്കുന്നത്. ദേശീയപാത കരാര്‍ കന്പനിയായ മേഘയുടെ മേല്‍നോട്ടത്തിലാണ് പാലം നിര്‍മാണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home