Deshabhimani

ആരോഗ്യ 
ബോധവൽക്കരണവുമായി ‘ഇതൾ’

ithal

സ്‌ത്രീകൾക്ക്‌ ആരോഗ്യബോധവൽക്കരണവുമായി നടത്തിയ ‘ഇതൾ’ 
പരിപാടിയിൽനിന്ന്‌

വെബ് ഡെസ്ക്

Published on Oct 15, 2026, 02:12 AM | 1 min read

കൊച്ചി


സ്‌ത്രീകൾക്ക്‌ ആരോഗ്യബോധവൽക്കരണവുമായി ‘ഇതൾ’. കളമശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്‌ നാഷണൽ സർവീസ് സ്കീം യൂണിറ്റ് 59, യൂത്ത് റെഡ്ക്രോസ് യൂണിറ്റ്–അഞ്ച്‌ എന്നിവയുടെ സഹകരണത്തോടെയാണ്‌ പരിപാടി.


സ്ത്രീകളുടെ ആരോഗ്യം, ജീവിതശൈലീരോഗങ്ങൾ, സ്ത്രീകളിലെ അർബുദങ്ങൾ, ആർത്തവവിരാമം തുടങ്ങിയ വിഷയങ്ങളിൽ ബോധവൽക്കരണം നടത്തി. ഡോ. പൂജ വിജയ്, ഡോ. എവിന ബെന്നി, ബിഎസ്‌ഡബ്ല്യു വിദ്യാർഥികളായ എൽഹ മരിയ ലൂവിസ്‌, നോയൽ സിബി എന്നിവർ സംസാരിച്ചു. സ്ത്രീകൾ സ്വന്തം ആരോഗ്യത്തിന് പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകതയും ആരോഗ്യപ്രശ്നങ്ങൾ നേരത്തേ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യവും പരിപാടിയിൽ വിശദീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home