Deshabhimani

കെഎസ്‌ഡിപിയിൽ പ്രതിസന്ധി ഒഴിയുന്നില്ല

മരുന്ന്‌ ഉൽപ്പാദനത്തിന്‌ പണം വേണം

KSDP
avatar
സ്വന്തം ലേഖകൻ

Published on Oct 15, 2026, 02:16 AM | 1 min read

ആലപ്പുഴ

കെഎംഎസ്‌സിഎൽ മരുന്നുകളുടെ വില പുനർനിർണയിച്ച്‌ നൽകാൻ തീരുമാനമായിട്ടും സംസ്ഥാനത്തിന്റെ പൊതുമേഖല മരുന്നു നിർമാണ കമ്പനിയായ കെഎസ്‌ഡിപിയിൽ (കേരള ഡ്രഗ്‌സ്‌ ആൻഡ്‌ ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ്‌) പ്രതിസന്ധിക്ക്‌ പരിഹാരമില്ല. പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ അസംസ്‌കൃത വസ്‌തുക്കളുടെ വില ഉയർന്നതോടെ ഉൽപ്പാദനം വെട്ടിക്കുറച്ചതിനെ തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കാൻ കെഎംഎസ്‌സിഎൽ മരുന്നു നൽകിയ ഇനത്തിൽ നൽകാനുള്ള തുക നൽകണം. മരുന്ന്‌ നിർമിച്ച്‌ നൽകിയ ശേഷമാണ്‌ കെഎംഎസ്‌സിഎൽ പണം അനുവദിക്കുക. അതിനാൽ പുതുക്കിയ നിരക്ക്‌ അനുസരിച്ചുള്ള പണം ലഭിക്കണമെങ്കിൽ ഓർഡർ പ്രകാരമുള്ള മരുന്നുകൾ നിർമിച്ച്‌ കൈമാറണം. നിലവിൽ 19 കോടിയോളം രൂപയാണ്‌ കെഎസ്‌ഡിപിക്ക്‌ ലഭിക്കാനുള്ളത്‌. ഇ‍ൗ പണം നൽകിയാലെ ഉൽപ്പാദനം ആരംഭിക്കാനാകൂ. കെഎസ്‌ഡിപി 75 ഇനം മരുന്നുകളാണ്‌ സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയ്‌ക്കായി കെഎംഎസ്‌സിഎലിന്‌ നൽകുന്നത്‌. ഇതിൽ ഏഴ്‌ മരുന്നുകളുടെ നിരക്ക്‌ മാത്രമാണ്‌ വർധിപ്പിച്ചു നൽകാൻ തീരുമാനമായത്‌. 
 2026–-27 സാമ്പത്തിക വർഷത്തിൽ 53 കോടി രൂപയുടെ ഓർഡറാണ്‌ ജനുവരിയിൽ കെഎംസിഎസ്‌സിഎല്ലിൽനിന്ന്‌ ലഭിച്ചത്‌. ഇതിൽ നാല്‌ കോടിയോളം രൂപയുടെ മരുന്നുകൾ നൽകി. ഇ‍ൗ പണവും ബിൽ ഡിസ്‌കൗണ്ടിനത്തിൽ 1.5 കോടിയും വിവിധ പെനാൽറ്റിയിനത്തിലും പണം നൽകാനുണ്ട്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home