നെടുമ്പാശേരിയിലെ നരഹത്യ
ഇഹ ഡിസൈൻസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി

നെടുമ്പാശേരി വാഹനാപകടത്തിലെ പ്രതി സുഹൈലിന്റെ സ്ഥാപനമായ ഇഹ ഡിസൈന്സിലേക്ക് ഡിവൈഎഫ്ഐ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച്
ആലപ്പുഴ
നെടുമ്പാശേരിയിലെ വാഹനക്കുരുതിയിൽ പ്രതി സുഹൈലിനെ സംരക്ഷിക്കാൻ സര്ക്കാരും പൊലീസും ശ്രമിക്കുന്നതിൽ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു. പ്രതി സുഹൈൽ സജീവിന്റെ ഉമ്മയുടെ ഉടമസ്ഥതയിലുള്ള ആലപ്പുഴയിലെ പിച്ചു അയ്യർ ജങ്ഷനിലെ "ഇഹ ഡിസൈൻസ്’എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലേക്ക് മാർച്ച് നടത്തി. ഭരണനേതൃത്വത്തിന്റെ ഇടപെടൽ മൂലം ഒരു ഐജി നേരിട്ടെത്തിയാണ് കേസ് അട്ടിമറിക്കാൻ നീക്കം നടത്തിയതെന്നും കുറ്റവാളിയെ മാതൃകാപരമായി ശിക്ഷിക്കാൻ ആവശ്യമായ നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ഡിവൈഎഫ്ഐ മുന്നറിയിപ്പ് നൽകി. ഇ കെ നായനാർ സ്മാരക ഹാളിന് സമീപത്തുനിന്ന് ആരംഭിച്ച മാർച്ച് ഇഹ ഡിസൈൻസിന് 100 മീറ്റര് അകലെ പൊലീസ് തടഞ്ഞു. തുടർന്ന് സമരം ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റിയംഗം ആർ രാഹുൽ ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം സി ശ്യാംകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ, ജില്ല ട്രഷറർ ജിസ്മി എന്നിവർ സംസാരിച്ചു.









0 comments