പ്രയാർ പ്രഭാകരന്റെ സംഭാവന വിലമതിക്കാനാകാത്തത്: സജി ചെറിയാൻ

പ്രയാർ പ്രഭാകരൻ അനുസ്‌മരണ സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
മലയാള സാഹിത്യത്തിന് വിലമതിക്കാനാകാത്ത സംഭാവന നൽകിയ പ്രതിഭയായിരുന്നു പ്രയാർ പ്രഭാകരനെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പുരോഗമനപക്ഷത്തുനിന്ന വാഗ്‌മിയും പണ്ഡിതനും സാഹിത്യകാരനും സാഹിത്യവിമർശകനുമായിരുന്നു പ്രയാർ. പുരോഗമന കലാസാഹിത്യ സംഘം ചാരുംമൂട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രയാർ പ്രഭാകരന്റെ ഒന്നാം അനുസ്‌മരണസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. കലാസാഹിത്യ സംഘം ചാരുമൂട് ഏരിയ പ്രസിഡന്റ് വള്ളികുന്നം രാജേന്ദ്രൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ എൻ ശ്രീകുമാർ സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ രാഘവൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി രാജമ്മ, ബി ബിനു, നാടകപ്രവർത്തക ജെ ഷൈലജ, കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി വിശ്വൻ പടനിലം, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഇലപ്പിക്കുളം രവീന്ദ്രൻ, വി ഐ ജോൺസൺ, അഡ്വ. സഫിയ സുധീർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം പ്രസാദ്, രാധാകൃഷ്‌ണൻ ഉണ്ണിത്താൻ, പരമേശ്വരൻപിള്ള, സിപിഐ എം ലോക്കൽ സെക്രട്ടറി പി മധു എന്നിവർ സംസാരിച്ചു. കോഴിക്കോട് ദീക്ഷ മ്യൂസിക് അക്കാദമിയിലെ ഐശ്വര്യ കല്യാണിയുടെ ഗസൽ, അതുല്യ ബിനു, വന്ദന വിക്രം എന്നിവർ നൃത്തം അവതരിപ്പിച്ചു.









0 comments