വൈഷ്‌ണവിക്ക് അനുമോദനം

എം ആർ വൈഷ്‌ണവിക്ക് ചേർത്തല സബ് ഇൻസ്‌പെക്‌ടർ കെ വി സുരേഷ്‌കുമാർ ഉപഹാരംനൽകുന്നു
കഞ്ഞിക്കുഴി
എൻസിസി കേഡറ്റുകൾക്കുവേണ്ടി ആഗ്രയിലെ ആർമി എയർ ബോൺ ട്രെയിനിങ് സ്‌കൂളിൽവച്ച് നടന്ന പാരാ ബേസിക് കോഴ്സ് വിജയകരമായി പൂർത്തീകരിച്ച ചേർത്തല എസ്‌എൻ കോളേജിലെ മൂന്നാം വർഷ മലയാളം ബിരുദ വിദ്യാർഥിനി എം ആർ വൈഷ്‌ണവിയെ മലയാളവിഭാഗം അനുമോദിച്ചു. ചേർത്തല സബ് ഇൻസ്‌പെക്‌ടർ കെ വി സുരേഷ്‌കുമാർ ഉദ്ഘാടനംചെയ്‌തു. പ്രിൻസിപ്പൽ ഡോ. ടി പി ബിന്ദു അധ്യക്ഷയായി. എൻസിസി എഎൻഒ ലഫ്. ഡോ. ഒ ബിന്ദു, മലയാളവിഭാഗം മേധാവി ടി ആർ രതീഷ്, അസോ. സെക്രട്ടറി വി ഹർഷ എന്നിവർ സംസാരിച്ചു. ഒരുമാസം നീണ്ട കോഴ്സിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് നാല് പേരാണ് പങ്കെടുത്തത്. ആലപ്പുഴ കഞ്ഞിക്കുഴി പഞ്ചായത്ത് 15–ാം വാർഡിൽ മായാമന്ദിരത്തിൽ രാധാകൃഷ്‌ണന്റെയും മായയുടെയും മകളാണ്.









0 comments