ad
Deshabhimani

പ്രഭുറാം മിൽ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണം

കോട്ട പ്രഭുറാം മില്ലിൽ സംഘടിപ്പിച്ച കൺവൻഷൻ സിഐടിയു ഏരിയ സെക്രട്ടറി എം കെ മനോജ് ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 27, 2026, 01:33 AM | 1 min read

ചെങ്ങന്നൂർ

കോട്ട പ്രഭുറാം മിൽത്തൊഴിലാളികളുടെ മുടങ്ങിയ ആനുകൂല്യങ്ങൾ ഉടൻ പുനഃസ്ഥാപിക്കണമെന്നും 10 വർഷം പൂർത്തിയാക്കിയ കാഷ്വൽ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നും പ്രഭുറാം മിൽ എംപ്ലോയീസ് യൂണിയൻ (സിഐടിയു) കൺവൻഷൻ ആവശ്യപ്പെട്ടു. കേരള സ്‌റ്റേറ്റ് ടെക്‌സ്‌റ്റൈൽ ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പതാക ദിനത്തിന്റെ ഭാഗമായി നടത്തിയ കൺവൻഷൻ സിഐടിയു ഏരിയ സെക്രട്ടറി എം കെ മനോജ് കൺവൻഷൻ ഉദ്ഘാടനംചെയ്‌തു. യൂണിയൻ ട്രഷറർ ആർ രാജേഷ് അധ്യക്ഷനായി. സെക്രട്ടറി കെ ഡി പ്രദീപ്കുമാർ, ടി ഡി സിന്ധു, ഡി കെ പ്രദീപ്കുമാർ, ആരിമുത്തു, കെ മഞ്‌ജു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home